Asianet News MalayalamAsianet News Malayalam

വളരെ എളുപ്പം ഉണ്ടാക്കാവുന്ന ഒരു സ്വീറ്റ്; 'കോക്കനട്ട് ലഡു' ഉണ്ടാക്കാം

തേങ്ങ കൊണ്ട് നിങ്ങൾ ലഡു ഉണ്ടാക്കിയിട്ടുണ്ടോ. വളരെ എളുപ്പം തയ്യാറാക്കാൻ പറ്റുന്ന സ്വീറ്റാണ് കോക്കനട്ട് ലഡു. ഈ ലോക് ഡൗൺ കാലത്ത് കുട്ടികൾക്ക് വീട്ടിൽ കിടിലൻ കോക്കനട്ട് ലഡു തയ്യാറാക്കി കൊടുക്കാം...
 
how to make coconut ladoo
Author
Trivandrum, First Published Apr 15, 2020, 5:36 PM IST
വേണ്ട ചേരുവകള്‍...

ഡെസിക്കേറ്റഡ്  കോക്കനട്ട്          100 ഗ്രാം 
 പാല്‍                                                മുക്കാല്‍ കപ്പ്
പഞ്ചസാര                                      3-4 ടേബിള്‍സ്പൂണ്‍ 
ഏലയ്ക്ക പൊടിച്ചത്                   ആവശ്യത്തിന് 
 5. നെയ്യ്                                          4 ടേബിള്‍സ്പൂണ്‍ 
6. അണ്ടിപ്പരിപ്പ്                                10 എണ്ണം
 7. പിസ്ത                                          അലങ്കരിക്കാൻ

ഫ്രഞ്ച് ഫ്രൈസ് ഇനി വീട്ടിൽ തയ്യാറാക്കാം...

തയ്യാറാക്കുന്ന വിധം...

ആദ്യം ചുവടുകട്ടിയുള്ള ഒരു പാത്രം ചൂടാക്കുക. ശേഷം അതിലേക്ക് നെയ്യും ഡെസിക്കേറ്റഡ് കോക്കനട്ട് 100 ഗ്രാം പാക്കറ്റില്‍ നിന്ന് മൂന്ന് ടേബിള്‍സ്പൂണ്‍ ചേർക്കുക. (ഡെസിക്കേറ്റഡ് കോക്കനട്ട് രണ്ട് ടീസ്പൂൺ മാറ്റിവയ്ക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.ചെറുതീയില്‍ വേണം എല്ലാം ചെയ്യാന്‍. നിറംമാറാതെ ശ്രദ്ധിക്കുക.)

 ചെറുതായി ചൂടായാല്‍ അതിലേക്ക് പാല്‍, പഞ്ചസാര എന്നിവ ചേർത്ത് യോജിപ്പിച്ച്, ഈര്‍പ്പം മുഴുവന്‍ മാറി പാത്രത്തില്‍ നിന്ന് വിട്ടുവരുന്നതുവരെ ഇളക്കുക.

 അടുത്തതായി ഇതിലേക്ക് ഏലയ്ക്കാപ്പൊടി ചേര്‍ക്കുക. ആവശ്യമെങ്കില്‍ അണ്ടിപ്പരിപ്പ് ചേര്‍ക്കാം. ഇത് നന്നായി ഇളക്കി അടുപ്പില്‍നിന്ന് മാറ്റുക. 

ശേഷം വേറൊരു പാത്രത്തില്‍ മാറ്റി ചൂടാറാന്‍ വയ്ക്കുക. ശേഷം ഉരുളകളാക്കി എടുക്കുക. മൂന്ന് ടേബിള്‍സ്പൂണ്‍ മാറ്റിവച്ച ഡെസിക്കേറ്റഡ് കോക്കനട്ടില്‍ ഉരുട്ടിയെടുക്കുക. ശേഷം പിസ്ത വച്ച് അലങ്കരിക്കാം. കോക്കനട്ട് ലഡു തയ്യാറായി...

 ഡെസിക്കേറ്റഡ് കോക്കനട്ട്...

ആധുനിക പാചകക്കുറിപ്പുകളിലെ പ്രത്യേകിച്ച് മധുര വിഭവങ്ങളിലെ പ്രധാന ചേരുവയാണ് ഡെസിക്കേറ്റഡ് കോക്കനട്ട്. കുക്കീസ്, കേക്ക്, പേസ്ട്രി, പുഡ്ഡിങ് തുടങ്ങിയ വിഭവങ്ങളിലെ ഒഴിവാക്കാനാകാത്ത താരം. സാലഡിലും സ്മൂത്തികളിലും ഇവ ഉപയോഗിക്കാറുണ്ട്. ധാരാളം ഫാറ്റ് അടങ്ങിയതും താരതമ്യേന കൊളസ്ട്രോളും സോഡിയവും വളരെ കുറവുമാണ് ഡെസിക്കേറ്റഡ് കോക്കനട്ടിൽ. വളരെ എളുപ്പത്തിൽ വീട്ടിൽ തയാറാക്കാവുന്ന ഒന്നാണ് ഡെസിക്കേറ്റഡ് കോക്കനട്ട്...
 
Follow Us:
Download App:
  • android
  • ios