വളരെ എളുപ്പവും രുചിയോടെയും ഉണ്ടാക്കാവുന്ന പായസമാണ് പാൽ പായസം. കുക്കുറിൽ വളരെ പെട്ടെന്ന് രുചിയോടെ പാൽ പായസം ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം...
വേണ്ട ചേരുവകൾ...
Add Asianetnews as a Preferred Source

ഉണക്കലരി (കഴുകി വെള്ളത്തിൽ അര
മണിക്കൂർ കുതിർത്തത്) മൂന്ന് പിടി
പഞ്ചസാര ഒന്നര കപ്പ്
പാൽ ഒന്നര ലിറ്റർ
വെള്ളം ഒരു കപ്പ്
ഏലയ്ക്ക പൊടി ഒരു നുള്ള്
തയ്യാറാക്കുന്ന വിധം..
എല്ലാം കൂടി കുക്കറിൽ വേവിക്കുക.
ഒരു വിസിൽ വന്ന് കഴിഞ്ഞാൽ തീ കുറയ്ക്കാം.ശേഷം കുറച്ചു നേരം കൂടി വേവിക്കാം. അരി വെന്ത് ഉടയണം.
അപ്പോഴേക്കും ഒരു പിങ്ക് നിറം വന്നിട്ടുണ്ടാകും.
അവസാനം ഏലയ്ക്ക പൊടിയും ചേർത്ത് കൊടുക്കാം.

