വെെകുന്നേരം ചായയോടൊപ്പം കഴിക്കാവുന്ന പലഹാരമാണ് കോൺ ഫ്രിറ്റേഴ്‌സ്. പേര് കേട്ടാൽ അൽപം പരിഷ്കാരിയായി തോന്നുമെങ്കിലും ഉണ്ടാക്കാൻ വളരെ എളുപ്പമാണ്. കുട്ടികൾക്ക് വളരെയധികം ഇഷ്ടപ്പെടുന്ന വിഭവമാണ് ഇത്. കോൺ ഫ്രിറ്റേഴ്‌സ് തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.... 

വേണ്ട ചേരുവകൾ...

സ്വീറ്റ് കോൺ ഒരു കപ്പ് 
മൈദ അര കപ്പ്
മുട്ട 1 എണ്ണം
പച്ചമുളക് 2 എണ്ണം
നാരങ്ങാ നീര് കാൽ ടീസ്പൂൺ 
ബേക്കിംഗ് സോഡാ രണ്ട് നുള്ള് 
മല്ലിയില അര ടേബിൾസ്പൂൺ 
ജീരകം രണ്ട് നുള്ള്
എണ്ണ ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം...

ആദ്യം സ്വീറ്റ് കോൺ മിക്സിയിൽ ഒന്ന് ചതച്ചെടുക്കണം.

 ശേഷം ബാക്കി എല്ലാ ചേരുവകളും ചേർത്ത് ഇളക്കി യോജിപ്പിച്ചെടുക്കണം. 

ഇനി കൈ വെള്ളയിൽ വവച്ച് പരത്തി ശാലോ ഫ്രൈ ചെയ്തെടുക്കാം.

രുചികരമായ കോൺ ഫ്രിറ്റേഴ്‌ ‌തയ്യാറായി...