വളരെ എളുപ്പം തയ്യാറാക്കാം ബ്രൊക്കൊളിയും ക്യാരറ്റും കൊണ്ടുള്ള രുചികരമായ പുട്ട്...ഫൗസിയ മുസ്തഫ തയ്യാറാക്കിയ പാചകക്കുറിപ്പ്... 

'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

പുട്ട് പ്രിയരാണോ നിങ്ങൾ? എങ്കിൽ ഒരു വെറെെറ്റി പുട്ടായാലോ? വിവിധ പച്ചക്കറികൾ കൊണ്ടൊരു ഹെൽത്തി പുട്ട്. വളരെ എളുപ്പം തയ്യാറാക്കാം ബ്രൊക്കൊളിയും ക്യാരറ്റും കൊണ്ടുള്ള രുചികരമായ പുട്ട്...

വേണ്ട ചേരുവകൾ

പുട്ട് പൊടി - ഒരു കപ്പ് 
ബ്രൊക്കോളി - ഒരു കപ്പ് 
ക്യാരറ്റ് - 1 കപ്പ് 
തേങ്ങാ ചിരവിയത് - അരകപ്പ് 
ഉപ്പ് - ആവശ്യത്തിന്
വെള്ളം - ഒരു കപ്പ് 

തയ്യാറാക്കുന്ന വിധം

പുട്ടുപൊടി ആവശ്യത്തിന് ഉപ്പും വെള്ളവും ഒഴിച്ച് കുതിരാനായി അരമണിക്കൂർ മാറ്റി വയ്ക്കുക. ബ്രൊക്കോളി തിളച്ച വെള്ളത്തിലിട്ട് അരമണിക്കൂർ വച്ചതിനുശേഷം ചെറുതായി അരിഞ്ഞ് എടുക്കുക. ക്യാരറ്റ് ഗ്രേറ്റ് ചെയ്ത് എടുക്കുക. കുതിർത്തി എടുത്ത പുട്ട് പെടിയിലേക്ക് ബ്രൊക്കൊളി അരിഞ്ഞതും ക്യാരറ്റ് കാൽ കപ്പ് തേങ്ങായും ഇട്ട് നന്നായി മിക്സ് ചെയ്യുക. ഇനി പുട്ടിന്റെ കുറ്റിയിൽ പുട്ട് പെടിയും ബ്രൊക്കൊളി അരിഞ്ഞതും ക്യാരറ്റ് ഗ്രേറ്റ് ചെയ്തതും തേങ്ങായും ഇടകലർത്തി ഇട്ട് ആവിയിൽ പുഴുങ്ങി എടുക്കുക. ഹെൽത്തിയും ടേസ്റ്റിയും ആയിട്ടുള്ള ബ്രൊക്കോളി ക്യാരറ്റ് പുട്ട് തയ്യാർ.

Read more തനി നാടൻ കേരള പൊറോട്ട വീട്ടില്‍ തയ്യാറാക്കാം; ഈസി റെസിപ്പി

Healthy and Tasty Breakfast Recipes//must try this Recipe// by fousiya Musthafa