മിനി ബ്രെഡ് പിസ്സ വീട്ടിൽ തന്നെ ഉണ്ടാക്കാം. രമണി ഉണ്ണികൃഷ്ണൻ തയ്യാറാക്കിയ പാചകക്കുറിപ്പ്.

രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

പിസ്സ പ്രിയരാണോ നിങ്ങൾ? എങ്കിൽ കുട്ടികൾക്ക് ഇഷ്ടപ്പെടുന്ന രുചിയിൽ വീട്ടിൽ തന്നെ തയ്യാറാക്കാം സ്പെഷ്യൽ മിനി ബ്രെഡ് പിസ്സ.

വേണ്ട ചേരുവകൾ

  • ബ്രെഡ് സ്ലെെസ് 8 എണ്ണം 
  • ​ഗ്രേറ്റ് ചെയ്ത പനീർ 1/4 കപ്പ്
  • സവാള 1/4 കപ്പ് (ചെറുതായി അരിഞ്ഞത്)
  • ഒറി​ഗാനോ 1/2 സ്പൂൺ
  • Mixed herbs 1/2 സ്പൂൺ
  • മല്ലിയില 1/4 കപ്പ് (ചെറുതായി അരിഞ്ഞത്)
  • ഉപ്പ് ആവശ്യത്തിന്
  • പിസ്സ പാസ്ത സോസ് 2 സ്പൂൺ

ബട്ടറിന് ആവശ്യമുള്ളത്

  • Butter room temperature 3 സ്പൂൺ
  • Mixed herbs 1/4 സ്പൂൺ
  • മല്ലിയില കുറച്ച് മാത്രം
  • ചീസ് 1 കപ്പ് ( ​ഗ്രേറ്റ് ചെയ്തത്)

തയ്യാറാക്കുന്ന വിധം

ആദ്യം ബ്രെഡ് സ്ലെെസ് ring പോലെ കട്ട് ചെയ്ത് മാറ്റി വയ്ക്കുക. ശേഷം, പനീർ, സവാള, മല്ലിയില, ഉപ്പ്, herbs, പിസ്ത പാസ്ത സോസ് എന്നിവ നല്ലത് പോലെ മിക്സ് ചെയ്ത് വയ്ക്കുക. ബട്ടറിൽ herbs, മല്ലിയില എന്നിവ മിക്സ് ചെയ്ത് മാറ്റിവയ്ക്കുക. വട്ടത്തിൽ മുറിച്ച (ചെറിയ ) ബ്രെഡ് സ്ലെെസിൽ വെണ്ണ പുരട്ടുക. ശേഷം മിക്സ് ചെയ്ത കൂട്ട് വയ്ക്കുക. അതിന്റെ മുകളിൽ ring പോലെ മുറിച്ച് bread വയ്ക്കുക. അതിലേക്ക് ​ഗ്രേറ്റഡ് ചീസ് ഇടുക. അങ്ങനെ ഓരോ ബ്രഡും ചെയ്യുക. ഒരു ​ഗ്രിൽ പാൻ ചൂടാക്കി. വെണ്ണ പുരട്ടുക. ശേഷം ബ്രെഡ് പിസ അടച്ച് വെച്ച് ചീസ് മെൽറ്റ് ആകുന്നത് വരെ കുക്ക് ചെയ്യുക. Air fryer ലും ചെയ്തെടുക്കാവുന്നതാണ്..

ബ്രെഡും ബീഫും കൊണ്ട് രുചികരമായ ഒരു നാലുമണി പലഹാരം; റെസിപ്പി

Wayanad Landslide LIVE Update | Asianet News | Malayalam News LIVE | ഏഷ്യാനെറ്റ് ന്യൂസ്