ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ ഇത്തവണ ചെറുനാരങ്ങ കൊണ്ടുള്ള വിവിധ ഇനം പാനീയങ്ങള്‍. ഇന്ന് അഞ്ജലി രമേശൻ തയ്യാറാക്കിയ പാചകക്കുറിപ്പ്.

'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും. 

ചതുരപ്പുളി, നക്ഷത്രപ്പഴം, വൈരപ്പുളി എന്നൊക്കെ അറിയപ്പെടുന്ന സ്റ്റാർ ഫ്രൂട്ടിന് കേരളത്തിലും വലിയ ഡിൻമാന്റാണ് ഉള്ളത്. ആൻ്റിഓക്‌സിഡൻ്റും ആൻ്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളുമുള്ള വിവിധതരം സസ്യ സംയുക്തങ്ങൾ സ്റ്റാർ ഫ്രൂട്ടിൽ അടങ്ങിയിട്ടുണ്ട്. ആൻ്റിഓക്‌സിഡൻ്റുകളാൽ സമ്പന്നമായ ഭക്ഷണങ്ങൾ കഴിക്കുന്നത് ശരീരത്തിൻ്റെ സ്വാഭാവിക ആൻ്റിഓക്‌സിഡൻ്റ് പ്രതിരോധം മെച്ചപ്പെടുത്താനും മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്തുകയും രോഗസാധ്യത കുറയ്ക്കുകയും ചെയ്യും.

സ്റ്റാർ ഫ്രൂട്ട് കൊണ്ട് വീട്ടിൽ തന്നെ തയ്യാറാക്കാവുന്ന ഒരു പാനീയം പരിചയപ്പെട്ടാലോ? വളരെ കുറച്ച് ചേരുവകൾ കൊണ്ട് എളുപ്പം തയ്യാറാക്കാം ഈ പാനീയം. 

വേണ്ട ചേരുവകൾ

സ്റ്റാർ ഫ്രൂട്ട് 4 എണ്ണം 
വെള്ളം 4 ഗ്ലാസ്‌ 
പഞ്ചസാര 3 സ്പൂൺ 
നാരങ്ങ 1 എണ്ണം 
ഐസ് ക്യൂബ് 5 എണ്ണം 
ഇഞ്ചി 1/2 സ്പൂൺ 

തയ്യാറാക്കുന്ന വിധം

സ്റ്റാർ ഫ്രൂട്ട് കഴുകി വൃത്തിയാക്കി ചെറിയ കഷ്ണങ്ങളായിട്ട് മുറിച്ചെടുത്തതിനു ശേഷം മിക്സിയുടെ ജാറിലേക്ക് ഇട്ടുകൊടുത്തതിനുശേഷം ആവശ്യത്തിന് വെള്ളവും പഞ്ചസാരയും നാരങ്ങാനീരും ഇഞ്ചിയും ചേർത്ത് നല്ലപോലെ അരച്ചെടുത്ത് അതിനെ ഒന്ന് അരിച്ചെടുത്തതിനുശേഷം ഐസ്ക്യൂബ് കൂടി ചേർത്ത് കഴിക്കാവുന്നതാണ്. 

കൂളാകാന്‍ സ്പെഷ്യൽ ലെമൺ ജിഞ്ചർ കോൾഡ് ടീ കുടിക്കാം; റെസിപ്പി

Asianet News Live | Sarin Press meet | Palakkad Byelection | Malayalam News Live | Kannur ADM Death