ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ ഇത്തവണ ചെറുനാരങ്ങ കൊണ്ടുള്ള വിവിധ ഇനം പാനീയങ്ങള്‍. ഇന്ന് രശ്മി തയ്യാറാക്കിയ പാചകക്കുറിപ്പ്.

'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

കരിമ്പിൽ നിരവധി പോഷകഹ​ഗുണങ്ങൾ അടങ്ങിയിരിക്കുന്നു. കരിമ്പിലെ സ്വാഭാവിക പഞ്ചസാര ശരീരത്തിന് ശരിയായ ഊർജ്ജം നൽകുന്നു. ശരീരത്തിലെ ജലാംശം വർദ്ധിപ്പിക്കാനും സമ്മർദ്ദവും ക്ഷീണവും ഒഴിവാക്കാനുമുള്ള ഏറ്റവും നല്ല പാനീയമാണിത്. കരിമ്പിൻ ജ്യൂസ് ആന്റി ഓക്‌സിഡന്റുകൾ, മഗ്നീഷ്യം, ഇരുമ്പ്, മറ്റ് ഇലക്ട്രോലൈറ്റുകൾ എന്നിവ കൊണ്ട് സമ്പുഷ്ടമാണ്. ഇത് ശരീരത്തിലെ പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും രക്തയോട്ടം വർദ്ധിപ്പിക്കുകയും ചെയ്യുന്നു. വീട്ടിൽ തന്നെ എളുപ്പം തയ്യാറാക്കാം വെറൈറ്റി കരിമ്പിൻ ജ്യൂസ്‌ ലെമണേഡ്.

വേണ്ട ചേരുവകൾ

  • കരിമ്പിൻ ജ്യൂസ്‌ 3 ഗ്ലാസ്‌ 
  • നാരങ്ങ 1 എണ്ണം 
  • ഇഞ്ചി 2 സ്പൂൺ ‌

തയ്യാറാക്കുന്ന വിധം

കരിമ്പിൻ ജ്യൂസിലേക്ക് ആവശ്യത്തിന് ഇഞ്ചിയും കുറച്ചു നാരങ്ങാനീര് ഒഴിച്ച് കൊടുത്ത് നല്ലപോലെ ഒന്ന് അടിച്ചെടുക്കുക. ഇതൊരു ഗ്ലാസ്സിലേക്ക് പകർന്നു കഴിക്കാവുന്നതാണ്. എപ്പോഴും കരിമ്പിൻ ജ്യൂസ് കഴിക്കുമ്പോൾ നമ്മുടെ ശരീരം വളരെയധികം റിഫ്രക്ഷിങ് ആയി മാറാറുണ്ട്. 

വെറൈറ്റി ഞാവൽപ്പഴം ലെമണേഡ് തയ്യാറാക്കാം; റെസിപ്പി

Asianet News Live | Kollur Mookambika Temple|Malayalam News Live | Latest News Updates |Asianet News