ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ ഇത്തവണ വ്യത്യസ്ത തരം ചായകൾ. ഇന്ന് സുർജിത് തയ്യാറാക്കിയ പാചകക്കുറിപ്പ്.

'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ഇഷ്ടമാകുന്ന ഒരു ചായ കുടിച്ചാലോ?.വ്യത്യസ്ത രുചിയിൽ വാനില ചായ തയ്യാറാക്കാം.

വേണ്ട ചേരുവകൾ 

  • വാനില എസ്സെൻസ് 2 സ്പൂൺ 
  • ഇഞ്ചി 1 സ്പൂൺ 
  • ഏലയ്ക്ക 2 എണ്ണം 
  • പാൽ 2 ഗ്ലാസ്‌.
  • വെള്ളം 1 ഗ്ലാസ് 
  • ചായ പൊടി 1 സ്പൂൺ 
  • പഞ്ചസാര 2 സ്പൂൺ 

തയ്യാറാക്കുന്ന വിധം

ഒരു പാത്രത്തിലേക്ക് ആവശ്യത്തിന് വെള്ളം വച്ച് അതിലേക്ക് ഇഞ്ചിയും ഏലയ്ക്ക ചേർത്തു കൊടുത്ത് നല്ലപോലെ തിളച്ചു വരുമ്പോൾ അതിലേക്ക് ചായപ്പൊടിയും ചേർത്തു കൊടുത്ത് ഒപ്പം തന്നെ വാനില എസൻസ് രണ്ട് സ്പൂൺ കൂടി ചേർത്തു കൊടുത്തതിനുശേഷം ഇതിലേക്ക് ആവശ്യത്തിന് പഞ്ചസാരയും ചേർത്ത് നന്നായിട്ട് തിളച്ചു വരുമ്പോൾ ഇതിലേക്ക് പാലു കുടി ചേർത്ത് കൊടുക്കാവുന്നതാണ്. നല്ലപോലെ തിളച്ച് കുറുകി വരണം ഈ ഒരു ചായയ്ക്ക് വാനിലയുടെ സ്വാദ് ആണ് ഉണ്ടാവുക. 

ചൂടോടെ ലെമൺ ജിഞ്ചർ ടീ കുടിച്ചാലോ? ഈസി റെസിപ്പി

Asianet News Live | Priyanka Gandhi | ഏഷ്യാനെറ്റ് ന്യൂസ് | By- Election | Malayalam News Live