കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ഇഷ്ടമാകുന്ന ആപ്പിൾ മിൽക്ക് ഷേക്ക് തയ്യാറാക്കിയാലോ? 

വിവിധ രോ​ഗങ്ങളെ അകറ്റി നിർത്തുന്നതിന് ആപ്പിൾ സഹായിക്കുന്നു. ധാരാളം ഫൈബർ അടങ്ങിയ പഴമാണ് ആപ്പിൾ. 
ആരോഗ്യകരമായ ദഹനം, തലച്ചോറിൻ്റെ ആരോഗ്യം, ഭാരം നിയന്ത്രിക്കൽ എന്നിവയ്ക്കെല്ലാം ആപ്പിൾ മികച്ചതാണ്. ക്യാൻസർ, ഹൃദ്രോഗം, ടൈപ്പ് 2 പ്രമേഹം എന്നിവയുൾപ്പെടെയുള്ള ചില രോഗങ്ങളിൽ നിന്നും സംരക്ഷിക്കാനും ആപ്പിളിന് കഴിയും. കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ഇഷ്ടമാകുന്ന ആപ്പിൾ മിൽക്ക് ഷേക്ക് തയ്യാറാക്കിയാലോ? 

വേണ്ട ചേരുവകൾ

ആപ്പിൾ 1 എണ്ണം ( ചെറുതായി അരിഞ്ഞത്)
ബദാം 8 എണ്ണം (കുതർത്ത് തൊലികളഞ്ഞത് )
ഈന്തപ്പഴം 4 എണ്ണം 
തണുത്ത പാൽ 1 കപ്പ്
പഞ്ചസാര ആവശ്യത്തിന്

തയാറാക്കുന്ന വിധം 

ആദ്യം ഒരു മിക്സിയുടെ ജാറിലേക്ക് അരിഞ്ഞ് വച്ചിരിക്കുന്ന ആപ്പിൾ കഷ്ണങ്ങൾ,ബദാം, ഈന്തപ്പഴം,പഞ്ചസാര, അൽപം പാൽ എന്നിവ ചേർത്ത് നന്നായി അടിച്ചെടുക്കുക. ശേഷം പാൽ, ഐസ് ക്യൂബ്സ് എന്നിവ ചേർത്ത് ഒന്ന് കൂടി അടിച്ചെടുക്കുക. ഷേക്കിന് പുറത്ത് നട്സ് ഉപയോ​ഗിച്ച് അലങ്കരിക്കുക. ടേസ്റ്റി ആപ്പിൾ മിൽക്ക് ഷേക്ക് തയാറായി.

സ്തനാർബുദത്തിന്റെ ഈ ലക്ഷണങ്ങൾ അവ​ഗണിക്കരുത്


Wayanad Landslide LIVE Update | Asianet News | Malayalam News LIVE | ഏഷ്യാനെറ്റ് ന്യൂസ്