ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ ഇത്തവണ വിവിധ ഇനം ചമ്മന്തികള്‍. ഇന്ന്  ലീന തയ്യാറാക്കിയ പാചകക്കുറിപ്പ്. 

'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

കൂടുതല്‍ ചമ്മന്തി റെസിപ്പികള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യാം

ചമ്മന്തി പ്രിയരാണോ നിങ്ങൾ? എങ്കിലൊരു വെറെെറ്റി ചമ്മന്തി എളുപ്പം തയ്യാറാക്കാം. മുളക് ചുട്ടെടുത്തതും മാങ്ങയും കൊണ്ടൊരു രുചികരമായ ചമ്മന്തി. ലീന തയ്യാറാക്കിയ പാചകക്കുറിപ്പ്. 

വേണ്ട ചേരുവകൾ 

  • മാങ്ങ 1/2 കപ്പ് 
  • ചുവന്ന മുളക് ചുട്ടത് 4 എണ്ണം 
  • തേങ്ങ 1/2 കപ്പ് 
  • ഇഞ്ചി 1 സ്പൂൺ 
  • ഉപ്പ് 1 സ്പൂൺ 
  • കറിവേപ്പില 1 തണ്ട് 

തയ്യാറാക്കുന്ന വിധം 

 ഈ ചമ്മന്തി ഉണ്ടാക്കുന്നതിനായിട്ട് ആദ്യം മുളക് നല്ലപോലെ ഒന്ന് കനലിൽ ചുട്ടെടുക്കുക. അതിനുശേഷം മിക്സിയുടെ ജാറിലേക്ക് ഇട്ട് കൊടുത്ത് ആവശ്യത്തിന് തേങ്ങയും, ഇഞ്ചിയും, ആവശ്യത്തിന് കറിവേപ്പിലയും, ഉപ്പും ചേർത്ത് കൊടുത്ത് ചേർത്ത് നല്ലപോലെ അരച്ചെടുക്കുക. കുറച്ചു വെള്ളം മാത്രം ഒഴിക്കുക. ഇത് ചോറിന്റെ കൂടെയും കഞ്ഞിയുടെ കൂടെയും അതുപോലെ ദോശയുടെ കൂടെയുമൊക്കെ കഴിക്കാൻ നല്ലതാണ്. ചുട്ടെടുത്ത മുളക് ആയതുകൊണ്ട് തന്നെ ഇതിന്റെ സ്വാദ് സാധാരണ മാങ്ങ ചമ്മന്തിയെകാളും വ്യത്യസ്തമാണ്.

പച്ച പുളി കൊണ്ടൊരു അടിപൊളി ചമ്മന്തി; റെസിപ്പി

Asianet News Live | Radikaa Sarathkumar | Big Breaking | Hema Committee | ഏഷ്യാനെറ്റ് ന്യൂസ്