ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ ഇത്തവണ വ്യത്യസ്ത തരം സ്കൂൾ സ്നാക്സ് റെസിപ്പീസ്. ഇന്ന് നിമ്മി ഫിജോ തയ്യാറാക്കിയ പാചകക്കുറിപ്പ്. 

'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

കുട്ടികൾക്ക് ഏറെ ഇഷ്ടപ്പെടുന്ന രുചിയിലുള്ള ഒരു വെറെെറ്റി വിഭവം തയ്യാറാക്കിയാലോ? ഈസി ചോക്ലേറ്റ് പഫ്സ് എളുപ്പം തയ്യാറാക്കാം. 

വേണ്ട ചേരുവകൾ 

  • പാൽ ½ കപ്പ്
  •  യീസ്റ്റ് ½ ടീസ്പൂൺ 
  • പഞ്ചസാര 2 ടേബിൾസ്പൂൺ 
  • ഉപ്പ് ½ ടീസ്പൂൺ 
  • മൈദ 2 കപ്പ് 
  • വെണ്ണ 2 ടേബിൾസ്പൂൺ 

തയ്യാറാക്കുന്ന വിധം

ഒരു ബൗളിലേക്ക് അരക്കപ്പ് പാലും അര ടീസ്പൂൺ യീസ്റ്റും രണ്ട് ടേബിൾസ്പൂൺ പഞ്ചസാരയും ചേർത്ത് നന്നായി മിക്സ് ചെയ്യുക. ശേഷം ഉപ്പ് ചേർത്ത് യോജിപ്പിച്ചതിലേക്ക് മൈദയും വെണ്ണയും ചേർത്ത് കുഴച്ച് 20 മിനിറ്റ് പൊങ്ങാൻ മാറ്റിവയ്ക്കുക.
20 മിനിറ്റിന് ശേഷം മാവ് കുഴയ്ക്കാനായി വയ്ക്കുന്ന പ്രതലത്തിലേയ്ക്ക് അല്പം മൈദ തൂവി കൊടുത്ത് അതിലേക്ക് മാവ് വയ്ച്ച് കുഴച്ചെടുക്കുക. ശേഷം അൽപം കനത്തിൽ പരത്തിയെടുത്ത് മുകളിലേക്ക് വെണ്ണ തേച്ച് കൊടുക്കാം.

ചോക്ലേറ്റ് ഗ്രേറ്റ് ചെയ്തത് മുകളിലേക്ക് ഇട്ടു കൊടുത്തു പരമാവധി ചെറുതായി മടക്കിയെടുക്കാം. ഇത് മൂന്നാവർത്തി ചെയ്തതിനുശേഷം വീണ്ടും പരത്തി ചതുരാകൃതിയിൽ മുറിച്ചെടുക്കാം. ഇതെല്ലാം ബേക്കിംഗ് ട്രേയിൽ നിരത്തി മുകളിൽ വെണ്ണ ബ്രഷ് ചെയ്ത് പത്തു മിനിട്ട് പ്രീഹീറ്റ് ചെയ്ത ഓവനിൽ 180°c ൽ അരമണിക്കൂർ ബേക്ക് ചെയ്തെടുക്കുക. ചോക്ലേറ്റ് പഫ്സ് തയ്യാറായിക്കഴിഞ്ഞു.

How To Make Easy Chocolate Puffs || Chocolate puffs Without Egg || Snacks Without Egg

കിടിലൻ രുചിൽ മസാല ചേര്‍ത്ത ബ്രെഡ് പക്കോഡ; റെസിപ്പി