ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ ഇത്തവണ വ്യത്യസ്ത തരം സ്കൂൾ സ്നാക്സ് റെസിപ്പീസ്. ഇന്ന് അമൃത അഭിജിത് തയ്യാറാക്കിയ പാചകക്കുറിപ്പ്. 

'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

മുട്ട കൊണ്ട് വളരെ എളുപ്പത്തിൽ എഗ്ഗ് മഞ്ചൂരിയൻ തയ്യാറാക്കാം. 

വേണ്ട ചേരുവകൾ 

  • മുട്ട 2 എണ്ണം
  • ബട്ടർ 10 ​ഗ്രാം
  • ക്യാപ്‌സിക്ക 1 എണ്ണം
  • മല്ലിയില ആവിശ്യത്തിന് 
  • ഉപ്പ് ആവിശ്യത്തിന് 
  • മഞ്ഞൾ പൊടി 1/4 ടീസ്പൂൺ 
  • കാശ്മീരി മുളക് പൊടി 1 ടേബിൾ സ്പൂൺ 
  • കോൺ ഫ്ലോർ 3 ടേബിൾ സ്പൂൺ 
  • വെള്ള എള്ള് 1 ടീസ്പൂൺ
  • ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് 1 ടേബിൾ സ്പൂൺ 

തയ്യാറുക്കുന്ന വിധം 

ആദ്യം മുട്ടയും ഉപ്പും ഒരു നുള്ള് മഞ്ഞൾ പൊടിയും ചേർത്ത് നല്ലതുപോലെ യോജിപ്പിക്കുക. ശേഷം ഇഡലി തട്ടിൽ ബട്ടർ തടവി ഈ മിഷ്രിതം ഒഴിച്ച് 5 മിനുട്ട് അടച്ചു വച്ചു ആവിയിൽ വേവിച്ചെടുക്കുക. തണുത്തതിന് ശേഷം ചതുര കഷ്ണങ്ങളായി മുറിച്ചെടുക്കുക. പിന്നീട് ഒരു പാത്രത്തിൽ കോൺ ഫ്ലോ‌റും ഉപ്പും മഞ്ഞൾ പൊടിയും കാശ്മീരി മുളകുപൊടിയും ഇഞ്ചി, വെളുത്തുള്ളി പേസ്റ്റും ആവിശ്യത്തിന് വെള്ളവും ചേർത്ത് കട്ടി പേസ്റ്റ് രൂപത്തിൽ ആക്കുക. ഇതിലേക്ക് മുറിച്ചു വച്ച മുട്ട കഷ്ണങ്ങൾ ചേർത്ത് നല്ലതുപോലെ പുരട്ടി ദോശ കല്ലിൽ കുറച്ചു വെണ്ണയോ വെജിറ്റബിൾ ഓയിലോ തടവി ശാലോ ഫ്രൈ ചെയ്തെടുക്കുക. ശേഷം അതെ ദോശ കല്ലിൽ കുറച്ചു ബട്ടർ ഇട്ടു കനം കുറച്ചു നീളത്തിൽ അരിഞ്ഞ ക്യാപ്‌സിക്കവും ശാലോ ഫ്രൈ ചെയ്യുക. പിന്നീട് ഫ്രൈ ചെയ്തു മാറ്റി വച്ച മുട്ട ചേർത്ത് ഇളക്കി യോജിപ്പിച്ചു ചെറുത്തിയിലിട്ട് 3 മിനുട്ട് അടച്ചു വേവിക്കുക. ശേഷം മല്ലിയിലയും എള്ളും ചേർത്ത് യോജിപ്പിക്കുക. 

മുട്ട ദോശ ഇങ്ങനെ തയ്യാറാക്കി നോക്കൂ

Asianet News Live | By-Election Results 2024 LIVE | Malayalam News Live | ഏഷ്യാനെറ്റ് ന്യൂസ്