ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ ഇത്തവണ ചെറുനാരങ്ങ കൊണ്ടുള്ള വിവിധ ഇനം പാനീയങ്ങള്‍. ഇന്ന് അഞ്ജലി രമേശൻ തയ്യാറാക്കിയ പാചകക്കുറിപ്പ്.

'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

ഇളനീരും നാരങ്ങയും കൊണ്ട് കൊതിപ്പിക്കും രുചിയിലൊരു സ്പെഷ്യൽ പാനീയം തയ്യാറാക്കാം.

വേണ്ട ചേരുവകൾ

  • ഇളനീർ വെള്ളം 3 ഗ്ലാസ്‌ 
  • നാരങ്ങ 1 എണ്ണം 
  • പഞ്ചസാര 3 സ്പൂൺ
  • ഇളനീർ കാമ്പ് 4 സ്പൂൺ.

തയ്യാറാക്കുന്ന വിധം

ഇളനീരിന്റെ വെള്ളം ഒരു മിക്സിയുടെ ജാറിലേക്ക് ഒഴിച്ചു കൊടുത്തതിനു ശേഷം നാരങ്ങാനീര് അതിലേക്ക് ഒഴിച്ച് കൊടുത്ത് ആവശ്യത്തിന് പഞ്ചസാരയും ചേർത്തു കൊടുത്ത ഇളനീരിന്റെ കാമ്പ് ചേർത്ത് നല്ലപോലെ അരച്ചെടുക്കുക. അതിനുശേഷം ഇതിനെ ഒരു ഗ്ലാസ്സിലേക്ക് ഒഴിച്ചു കൊടുക്കുക. ഇതിലേക്ക് ഇളനീരിന്റെ ചെറിയ കഷ്ണങ്ങൾ കൂടി ചേർത്തു കൊടുക്കാവുന്നതാണ്. 

വെറൈറ്റി ഞാവൽപ്പഴം ലെമണേഡ് തയ്യാറാക്കാം; റെസിപ്പി

Asianet News Live | Ratan Tata | Thiruvonam Bumper winner | Malayalam News Live | Asianet News