Asianet News MalayalamAsianet News Malayalam

തക്കാളി സോസ് ഇനി വീട്ടിൽ തയ്യാറാക്കാം

കുട്ടികൾ ഏറെ ഇഷ്ടപ്പെടുന്ന ഒന്നാണ് തക്കാളി സോസ്. രുചികരമായി തക്കാളി സോസ് ഇനി വീട്ടിൽ തന്നെ തയ്യാറാക്കാം....

how to make home made tomato sauce
Author
Trivandrum, First Published Feb 10, 2020, 2:10 PM IST

ഉണ്ടാക്കാൻ വേണ്ട ചേരുവകൾ....

തക്കാളി                        1/2 കിലോ
വിനാഗിരി                   500 മില്ലി
ഇഞ്ചി അരിഞ്ഞത്     1 ടീസ്പൂണ്‍
ഗ്രാമ്പൂ                           3 എണ്ണം
പഞ്ചസാര                 100 ഗ്രാം
വെളുത്തുള്ളി             8 അല്ലി
മുളക്                        10 എണ്ണം
കറുവപ്പട്ട               ഒരു കഷണം
ഉപ്പ്                           ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം...

ആദ്യം തക്കാളി കഴുകി വൃത്തിയാക്കി വയ്ക്കുക. ഒരു പാത്രത്തില്‍ ആവശ്യത്തിനു വെള്ളം ഒഴിച്ച് തക്കാളി കൂടെ ഇട്ട് വെള്ളം തിളപ്പിക്കുക. നന്നായി തിളച്ച് തൊലി അടര്‍ന്നു വരുന്ന പരുവം ആകുമ്പോള്‍ തീ ഓഫ് ചെയ്യുക. ശേഷം തക്കാളികള്‍ നല്ല തണുത്ത വെള്ളതില്‍ ഇട്ട് വയ്ക്കുക.

ചൂട് നന്നായി പോയശേഷം എല്ലാ തക്കാളിയും തൊലി കളഞ്ഞ് എടുത്ത് വയ്ക്കുക. പിന്നീട് എല്ലാം മിക്‌സിയിലിട്ട് നല്ലവണ്ണം പേസ്റ്റാക്കി എടുക്കുക. ഗ്രാമ്പൂ, കറുകപട്ട, പച്ചമുളക്( വറ്റല്‍മുളക്), സവാള, ഏലയ്ക്ക, പെരും ജീരകം, ജീരകം ഇവ ചെറുതായി ചതച്ച് ,ഇഞ്ചി വെള്ളുത്തുള്ളി പേസ്റ്റും കൂടെ ചേര്‍ത്ത് ഒരു വൃത്തിയുള്ള തുണിയില്‍ കിഴി കെട്ടി എടുക്കുക.

കട്ടിയുള്ള ഒരു പാന്‍ അടുപ്പില്‍ വച്ച് തക്കാളി പേസ്റ്റ് ഒഴിച്ച് ഇളക്കുക. ഉണ്ടാക്കി വച്ച കിഴി കൂടി അതില്‍ ഇട്ട് ഇളക്കി ചൂടാക്കുക. നന്നായി ചൂടായി കുറുകാന്‍ തുടങ്ങുമ്പോള്‍ വിനാഗിരി, പഞ്ചസാര , പാകത്തിനു ഉപ്പ് ഇവ കൂടെ ചേര്‍ത്ത് നന്നായി തിളച്ച് കുറുകുന്ന വരെ ഇളക്കുക. ശേഷം കിഴി തക്കാളി ചാറിലേക്ക് നന്നായി പിഴിഞ്ഞ് ആ സത്ത് മുഴുവന്‍ ഇറങ്ങാന്‍ അനുവദിക്കുക.

അടിയില്‍പ്പിടിക്കാതെ നന്നായി ഇളക്കി കൊടുത്തു കൊണ്ടിരിക്കണം. 2-3 മിനിറ്റിനു ശേഷം തീ ഓഫ് ചെയ്യാം.തണുത്ത ശേഷം കുപ്പിയിലാക്കി സൂക്ഷിക്കാം. ഫ്രിഡ്ജില്‍ സൂക്ഷിച്ചാല്‍ കൂടുതല്‍ ദിവസം കേടു കൂടാതെ ഇരിക്കും.


 

Follow Us:
Download App:
  • android
  • ios