കരിക്ക് കൊണ്ട് പായസം ഉണ്ടാക്കിയാലോ. വളരെ എളുപ്പം തയ്യാറാക്കാവുന്ന ഒന്നാണ് കരിക്ക് പായസം. എങ്ങനെയാണ് കരിക്ക് പായസം ഉണ്ടാക്കുന്നതെന്ന് നോക്കാം...

വേണ്ട ചേരുവകള്‍...

കരിക്ക് ഇളക്കി എടുത്തത്     2 കപ്പ്
പാൽ                                          1 ലിറ്റർ
പഞ്ചസാര                                  1½ കപ്പ്
ഏലയ്ക്ക പൊടിച്ചത്             ½ ടേബിള്‍ സ്പൂണ്‍
അണ്ടിപരിപ്പ്                               10 എണ്ണം
ഉണക്ക മുന്തിരി                         10 ഗ്രാം
നെയ്യ്                                         ആവശ്യത്തിന്
കോണ്‍ ഫ്ളോര്‍ പൊടി           2 ടേബിള്‍ സ്പൂണ്‍

തയ്യാറാക്കുന്ന വിധം...

ആദ്യം അര കപ്പ് വെള്ളത്തില്‍ കരിക്ക് വേവിക്കുക. കുറച്ച് പാല്‍ മാറ്റിവച്ച ശേഷം ബാക്കി പാല്‍ ചേര്‍ക്കുക. നല്ലപോലെ വേവിക്കുക. പഞ്ചസാര ചേര്‍ക്കുക. ഇളക്കി ഇളക്കി ഒരു വിധം കുറുകിവരുമ്പോള്‍ കുറച്ചുപാലില്‍ കോണ്‍ ഫ്ളോര്‍ ഇട്ട് കലക്കി ഒഴിക്കുക. കുറച്ച് നെയ്യില്‍ അണ്ടിപരിപ്പ്, ഏലയ്ക്ക, ഉണക്ക മുന്തിരി വറുത്തത് എന്നിവ പായസത്തില്‍ ചേര്‍ക്കുക. അവസാനം ഏലയ്ക്കാ പൊടി ചേര്‍ക്കുക. കരിക്ക് പായസം തയ്യാറായി...

ഈ ഓണത്തിന് ചെറുപയര്‍ പരിപ്പ് പായസം തയ്യാറാക്കിയാലോ....