ഇനി മുതൽ ഇഡ്ലി അൽപം വ്യത്യസ്തമായി തയ്യാറാക്കാം.  കറിവേപ്പില ചേർത്ത രുചികരമായ ഇഡ്ലി എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് നോക്കിയാലോ...

നമ്മുക്കെല്ലാവർക്കും ഇഷ്ടമുള്ള ഒരു വിഭവമാണ് ഇഡ്‌ലി. ഇനി മുതൽ ഇഡ്‌ലി അൽപം വ്യത്യസ്തമായി തയ്യാറാക്കാം. കറിവേപ്പില ചേർത്ത രുചികരമായ ഇഡ്‌ലി എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് നോക്കിയാലോ...

വേണ്ട ചേരുവകൾ...

അരി 2 കപ്പ്
ഉഴുന്ന് കാൽ കപ്പ്
ഉലുവ 1 ടീസ്പൂൺ
കറിവേപ്പില അര കപ്പ്
ചുവന്ന മുളക് 2 എണ്ണം
തുവര പരിപ്പ് 3 സ്പൂൺ
കടല പരിപ്പ് 3 സ്‌പൂൺ
കുരുമുളക് അര ടീസ്പൂൺ
ജീരകം അര ടീസ്പൂൺ
ഉപ്പ് ആവശ്യത്തിന്
ഇഞ്ചി ഒരു ചെറിയ കഷ്ണം

തയ്യാറാക്കുന്ന വിധം....

അരിയും ഉഴുന്നും ആറ് മണിക്കൂർ വെള്ളത്തിൽ ഇട്ട് ഉലുവയും ചേർത്ത് അരച്ച് ഒരു രാത്രി മുഴുവൻ മാവ് പൊങ്ങാൻ വയ്ക്കുക. ഒരു ചീന ചട്ടി വച്ച് ചൂടാകുമ്പോൾ അതിലേക്ക് കറിവേപ്പിലയിട്ട് നന്നായി വറുത്തു മാറ്റുക. ചട്ടിയിൽ തുവര പരിപ്പ്, ഉഴുന്ന് പരിപ്പ്, ചുവന്ന മുളക് കടലപരിപ്പ്, കുരുമുളക് , ജീരകം , ഇഞ്ചി , എന്നിവ നന്നായി വറുത്തു എടുക്കുക. തണുത്തതിന് ശേഷം കറിവേപ്പിലയും ബാക്കി ചേരുവകളും നന്നായി പൊടിച്ചെടുക്കുക. പൊടിച്ച കൂട്ട് ഇഡ്‌ലി മാവിൽ ചേർത്ത് ഇളക്കി യോജിപ്പിക്കുക. സാധാരണ ഇഡലി തയ്യാറാക്കുന്ന പോലെ തയ്യാറാക്കി എടുക്കുക. കറിവേപ്പില ഇ‍ഡ്ലി തയ്യാറായി...