വളരെ ഹെൽത്തിയും എളുപ്പവും ഉണ്ടാക്കാൻ പറ്റുന്ന വിഭവാണ് ലെമൺ റെെസ്. രുചികരമായ ലെമൺ റെെസ് തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം... 

വേണ്ട ചേരുവകൾ...

 ചോറ് വേവിച്ചത് 1 കപ്പ്
 ചെറു നാരങ്ങ 1 എണ്ണം
 വെളുത്തുള്ളി 4 അല്ലി
ഇഞ്ചി 1 കഷ്ണം
കടുക് 1 സ്പൂണ്‍
അണ്ടിപ്പരിപ്പ് 4 എണ്ണം
 ഉപ്പ് ആവശ്യത്തിന് 
കറിവേപ്പില ആവശ്യത്തിന് 
എണ്ണ ആവശ്യത്തിന് 

തയാറാക്കുന്ന വിധം...

ആദ്യം ചോറ് പാകത്തിന് വേവിക്കുക. (ബസ്മതി റൈസ്, പൊന്നിയരി, തുടങ്ങിയവയോ പച്ചരിയോ ഉപയോഗിക്കാവുന്നതാണ്).

ചോറ് ഒട്ടിപ്പിടിക്കാത്ത പരുവത്തില്‍ വേവിച്ചെടുക്കണം. 

 ശേഷം കട്ടിയുള്ള പാത്രത്തില്‍ എണ്ണ ചൂടാക്കുക. ഇതിലേക്ക് കടുക് പൊട്ടിക്കുക. 

 ഇഞ്ചി, പച്ചമുളക്, കറിവേപ്പില എന്നിവ ചേര്‍ത്ത് മൂപ്പിക്കുക. നന്നായി മൂത്ത ശേഷം അണ്ടിപ്പരിപ്പ് ചേര്‍ത്ത് നന്നായി വഴറ്റുക. 

 ഈ ചേരുവയിലേക്ക് അര സ്പൂണ്‍ മഞ്ഞള്‍പൊടിയും ഉപ്പും നാരങ്ങ നീരും ചേര്‍ക്കുക. വേവിച്ച് വച്ചിരിക്കുന്ന ചോറ് ഇതിലേക്ക് ചേര്‍ത്ത് നല്ലപോലെ ഇളക്കാം.

രുചികരമായ ലെമൺ റെെസ് തയ്യാറായി....

തയ്യാറാക്കിയത്: പ്രിയ.എസ്
 തിരുവനന്തപുരം