Asianet News MalayalamAsianet News Malayalam

ചൂട് പുതിന മസാല ചായ കുടിച്ചാലോ...?

പ്രതിരോധശേഷി വർ​ദ്ധിപ്പിക്കാനും ദഹനപ്രശ്നങ്ങൾ അകറ്റാനുമെല്ലാം ഈ ചായ ഫലപ്രദമാണ്..ഇനി എങ്ങനെയാണ് പുതിന മസാല ചായ തയ്യാറാക്കുന്നതെന്ന് നോക്കിയാലോ...

how to make mint masala tea
Author
Trivandrum, First Published Jul 2, 2021, 4:33 PM IST

നിങ്ങളൊരു ചായ പ്രേമിയാണോ... ഏതൊക്കെ ചായകൾ നിങ്ങൾ കുടിച്ചിട്ടുണ്ട്... വളരെ ആരോ​ഗ്യകരവും രുചികരവുമായ ഒരു ചായ പരിചയപ്പെട്ടാലോ... പുതിന മസാല ചായയാണ് സംഭവം. പ്രതിരോധശേഷി വർ​ദ്ധിപ്പിക്കാനും ദഹനപ്രശ്നങ്ങൾ അകറ്റാനുമെല്ലാം ഈ ചായ ഫലപ്രദമാണ്..ഇനി എങ്ങനെയാണ് ഈ ചായ തയ്യാറാക്കുന്നതെന്ന് നോക്കിയാലോ...

വേണ്ട ചേരുവകൾ...

 പുതിനയില        2 കപ്പ്‌
പട്ട                      ഒരു സ്പൂൺ
ഏലയ്ക്ക              10 എണ്ണം
 ചുക്ക്                 2 സ്പൂൺ
ഗ്രാമ്പൂ               അര സ്പൂൺ 
ചായപ്പൊടി        ഒരു സ്പൂൺ 
പഞ്ചസാര          രണ്ടു സ്പൂൺ
 പാല്                    രണ്ട് ഗ്ലാസ്
വെള്ളം               ഒരു ഗ്ലാസ്

 തയ്യാറാക്കുന്ന വിധം...

ആദ്യം ഒരു ചീനച്ചട്ടി വച്ച് ചൂടാകുമ്പോൾ അതിലേക്ക് പട്ട, ഏലയ്ക്ക, ഗ്രാമ്പൂ, ചുക്ക്, എന്നിവ നന്നായി പൊടിക്കാൻ പാകത്തിന് ചൂടാക്കുക. പുതിന രണ്ട് കപ്പ് ഇല മാത്രമായി പൊട്ടിച്ചെടുത്ത് നന്നായി കഴുകി വെള്ളം മുഴുവൻ ടിഷു പേപ്പർ കൊണ്ട് നന്നായി തുടച്ചെടുക്കുക. അതിനുശേഷം 10 മിനിറ്റ് വെള്ളം ഒന്ന് പോയതിനുശേഷം പുതിനയില ഒരു പാത്രത്തിലേക്ക് മാറ്റിയശേഷം രണ്ട് മിനുട്ട് ഓവനിൽ വച്ച് ഉണക്കിയെടുക്കുക. പച്ച നിറം പോകാതെ തന്നെ പുതിനയില നന്നായിട്ട് ഉണങ്ങി കിട്ടുന്നതാണ്. പുതിനയിലയും, ഏലയ്ക്ക, ഗ്രാമ്പു, പട്ട, ചുക്ക്, ഒന്നിച്ച് പൊടിച്ച് എടുക്കാവുന്നതാണ്. വായു കടക്കാത്ത ഒരു ബോട്ടിലിൽ ആക്കി വച്ചാൽ കുറെനാൾ ഉപയോഗിക്കാവുന്ന നല്ലൊരു പുതിന മസാല ചായപ്പൊടി ആണ് ഇത്.

പുതിന മസാല ചായ തയ്യാറാക്കുന്ന വിധം...

 രണ്ട് ഗ്ലാസ് പാൽ ഒരു പാത്രത്തിലേക്ക് ഒഴിച്ച്, പാൽ നന്നായി തിളച്ചുവരുമ്പോൾ അതിലേക്ക് ഒരു ഗ്ലാസ് വെള്ളം കൂടി ചേർക്കാം. ആവശ്യത്തിന് ചായപൊടിയും ചേർത്ത്, പഞ്ചസാരയും ചേർത്ത്, നന്നായി തിളച്ചു തുടങ്ങുമ്പോൾ ഇതിലേക്ക് ഒരു സ്പൂൺ പുതിനാ മസാല ചായപ്പൊടിയും ചേർത്തു കൊടുക്കാവുന്നതാണ്. വീണ്ടും രണ്ടു മിനിറ്റ് നന്നായി തിളപ്പിക്കുമ്പോൾ പുതിനയുടെ നല്ലൊരു മണവും ഒപ്പം തന്നെ മസാലയുടെ നല്ല ടേസ്റ്റ് ഇതിനൊപ്പം വരുന്നതാണ്. ഏലയ്ക്ക ചേർക്കുന്നത് കൊണ്ടുതന്നെ ചായക്ക് നല്ല രുചിയും ലഭിക്കുന്നതാണ് ചുക്കുപൊടി ചേർക്കുന്നത് കൊണ്ടുതന്നെ തൊണ്ടയ്ക്ക് വളരെ നല്ലതാണ്, പുതിനയുടെ നല്ല ഒരു ഫ്രഷ് ആയിട്ടുള്ള രുചിയും മണവും ഒപ്പം തന്നെ ചായ നല്ല  രുചികരവും ആണ്.

തയ്യാറാക്കിയത്:
ആശ, ബം​ഗ്ലൂർ

ഓട്സ് കൊണ്ട് ദോശ ഇങ്ങനെ തയ്യാറാക്കി നോക്കൂ

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

Follow Us:
Download App:
  • android
  • ios