എല്ലാരും മറന്ന് തുടങ്ങുന്ന നാടൻ മുതിരപുളി മാങ്ങയിട്ട് വച്ചത്. തൃശൂരിൽ നിന്ന് ശുഭ അയച്ച റെസിപ്പി താഴേ പങ്കുവയ്ക്കുന്നു. 

വേണ്ട ചേരുവകൾ...

മുതിര ഒരു ഗ്ലാസ്സ്
മാങ്ങ ഒന്ന്
മഞ്ഞൾ പൊടി കാൽ ടീസ്പൂൺ
മുളക് പൊടി അര ടീസ്പൂൺ
ഉപ്പ് പാകത്തിന്
ചെറിയ ഉള്ളി 10 എണ്ണം
ചുവന്ന മുളക് ഒന്ന്
കറിവേപ്പില രണ്ട് തണ്ട്
കടുക് കാൽ ടീസ്പൂൺ
വെളിച്ചെണ്ണ രണ്ട് ടേബിൾസ്പൂൺ

തയ്യാറാക്കേണ്ട വിധം...

വളരെ സ്വാദിഷ്ടമായ പാലക്കാടൻ പുളി. മുതിര വറുത്ത് പൊടിക്കുക. മാങ്ങ കഴുകി നുറുക്കുക. മാങ്ങയും മുതിരയും ഉപ്പ്, മഞ്ഞപ്പൊടി , മുളകുപൊടി എന്നിവ വേവിക്കുക. വേവായാൽ അതിലേക്ക് ചെറിയ ഉള്ളി, കടുക്, ചുവന്ന മുളക്, കറിവേപ്പില വറുത്ത് ചേർക്കാം. മുതിരപുളി എന്ന ഈ കറി വ്യത്യസ്തവും രുചികരവുമാണ്.

Read more തക്കാളിച്ചോറ് ഇങ്ങനെ തയ്യാറാക്കി നോക്കൂ

മഴയത്ത് ഒരു സൂപ്പർ പുളി🌶️#muthirapulli#kollurecipes #horsegramrecipes