വേണ്ട ചേരുവകൾ...

1. പുട്ട് പൊടി -           1കപ്പ്
2. ഓട്സ് -                        1 കപ്പ്
3. വെള്ളം -               പാകത്തിന്
4. ഉപ്പ് -                      1/2 ടീസ്പൂൺ
5. തേങ്ങാ -            ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം...

ആദ്യം ഓട്സ് മിക്സിയിലൊന്ന് പൊടിച്ചെടുക്കുക. ഇതിലേക്ക് പുട്ടിന്റെ പൊടിയും ചേർത്ത് യോജിപ്പിച്ച്  ഉപ്പും വെള്ളവും ചേർത്ത് നനച്ച് 1/2 മണിക്കൂർ മാറ്റി വയ്ക്കുക. 

ഇനി ആവശ്യമായ വെള്ളം ചേർത്ത് ഒന്നുകൂടി മിക്സിയിൽ കറക്കിയെടുക്കുക. ശേഷം പുട്ട് കുറ്റിയിൽ വച്ച് വേവിച്ചെടുക്കുക.