Asianet News MalayalamAsianet News Malayalam

പനീർ കൊണ്ട് കിടിലനൊരു ലഡു തയ്യാറാക്കിയാലോ...

പനീർ, പാൽ, കണ്ടെൻസ്ഡ് മിൽക്ക്, ഏലയ്ക്ക പൊടി, വാനില എസ്സെൻസ്, പഞ്ചസാര ഈ ചേരുവകളാണ് പനീർ ലഡു തയ്യാറാക്കാനായി വേണ്ടത്... ഇനി എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് നോക്കാം...

how to make paneer laddu
Author
Trivandrum, First Published Feb 25, 2021, 3:15 PM IST

മധുര പ്രേമികൾക്ക് ഇഷ്ടപ്പെടുമെന്ന് ഉറപ്പുള്ള ഒരു വിഭവത്തെ കുറിച്ചാണ് പറയാൻ പോകുന്നത്. സം​ഗതി എന്താണെന്നല്ലേ, പനീർ ലഡു...പനീർ, പാൽ, കണ്ടെൻസ്ഡ് മിൽക്ക്, ഏലയ്ക്ക പൊടി, വാനില എസ്സെൻസ്, പഞ്ചസാര ഈ ചേരുവകളാണ് പനീർ ലഡു തയ്യാറാക്കാനായി വേണ്ടത്... ഇനി എങ്ങനെയാണ് പനീർ ലഡു തയ്യാറാക്കുന്നതെന്ന് നോക്കാം...

വേണ്ട ചേരുവകൾ...

 പനീർ                                            ഒരു കപ്പ്
 പാൽ                                             കാൽ കപ്പ്
കണ്ടെൻസ്ഡ് മിൽക്ക്                  കാൽ കപ്പ്
ഏലയ്ക്ക പൊടി                         1 നുള്ള്
 വാനില എസ്സെൻസ്                   1 തുള്ളി
 പഞ്ചസാര                                    2 ടീസ്പൂൺ

തയ്യാറാക്കുന്ന വിധം....

 ഒരു മിക്സർ ജാറിൽ ഒരു കപ്പ് ക്രമ്പിൾ ചെയ്ത പനീർ, പാൽ, കണ്ടെൻസ്ഡ് മിൽക്ക്, ഏലയ്ക്കാപ്പൊടി, വാനില എസ്സെൻസ്, പഞ്ചസാര ഇവ ചേർത്ത് അടിച്ചു പേസ്റ്റാക്കുക. ഒരു പാനിൽ ഈ പേസ്റ്റ് ഒഴിച്ച് ചെറു തീയിൽ ചൂടാക്കുക. തുടർച്ചയായി സൈഡിൽ പിടിക്കാത്ത രീതിയിൽ ഇളക്കി കൊടുക്കുക. ഈ പേസ്റ്റ് ഒരു മാവിന്റെ പരുവത്തിൽ ആയാൽ തീ ഓഫ് ചെയ്ത്‌ തണുക്കാൻ വയ്ക്കുക. തണുത്ത ശേഷം ബോൾ ഷേപ്പിൽ ഉരുട്ടി പിസ്ത വച്ച് അലങ്കരിച്ച് കഴിക്കാവുന്നതാണ്.

പുതിനയില ഇരിപ്പുണ്ടോ....? കിടിലനൊരു ചമ്മന്തി തയ്യാറാക്കിയാലോ...

Follow Us:
Download App:
  • android
  • ios