Asianet News MalayalamAsianet News Malayalam

ഔഷധ​ഗുണങ്ങൾ നിറഞ്ഞ പനിക്കൂര്‍ക്ക കൊണ്ട് കിടിലനൊരു ചമ്മന്തി തയ്യാറാക്കിയാലോ?

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ ഇത്തവണ വിവിധ ഇനം ചമ്മന്തികള്‍. ഇന്ന് വിനോദ് രാമകൃഷ്ണൻ തയ്യാറാക്കിയ പാചകക്കുറിപ്പ്.

how to make panikoorka chutney easily
Author
First Published Aug 28, 2024, 4:37 PM IST | Last Updated Aug 29, 2024, 12:34 PM IST

'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

കൂടുതല്‍ ചമ്മന്തി റെസിപ്പികള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യാം

 

how to make panikoorka chutney easily

നമ്മുടെ വീടുകളിൽ കണ്ട് വരുന്ന ഔഷധ​ഗുണം നിറഞ്ഞ ചെടികളിലൊന്നാണ് പനിക്കൂർക്ക. പനിക്കൂർക്കയുടെ ഇലയ്ക്കും ഇതിൽ നിന്നെടുക്കുന്ന നീരിനും പല തരത്തിലെ ഔഷധ ഗുണങ്ങളുമുണ്ട്. ചൂടിനെ സ്വാഭാവികമായി പ്രതിരോധിക്കാൻ കഴിയുന്ന ഒന്നാണ് പനിക്കൂർക്ക. പനീക്കൂർക്ക എന്നതിന് പുറമേ കർപ്പൂര വല്ലി, കഞ്ഞിക്കൂർക്ക, നവരയില തുടങ്ങിയ പല പേരുകളിലും ഇത് അറിയപ്പെടുന്നു.  

പനിക്കൂർക്ക ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നിരവധി ആരോ​ഗ്യ​ഗുണങ്ങൾ നൽകുന്നു. പനിക്കൂർക്ക കൊണ്ട് കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമാകുന്ന ഒരു ചമ്മന്തി തയ്യാറാക്കിയാലോ?. രുചികരമായ പനിക്കൂർക്ക ചമ്മന്തി എളുപ്പം തയ്യാറാക്കാം. വിനോദ് രാമകൃഷ്ണൻ തയ്യാറാക്കിയ പാചകക്കുറിപ്പ്. 

വേണ്ട ചേരുവകൾ

  • പനിക്കൂർക്ക                                   20  ഇല 
  • ഇഞ്ചി                                               2 സ്പൂൺ 
  • വെളുത്തുള്ളി                               10 അല്ലി 
  • പുളി                                                ഒരു നാരങ്ങ വലിപ്പം 
  • പച്ചമുളക്                                        3 എണ്ണം 
  • മല്ലിയില                                         4 സ്പൂൺ 
  • കറിവേപ്പില                                    2 തണ്ട് 
  • എണ്ണ                                                  3 സ്പൂൺ 
  • കടുക്                                               1 സ്പൂൺ 
  • കറിവേപ്പില                                    2  തണ്ട് 

തയ്യാറാക്കുന്ന വിധം

ആദ്യമൊരു പാൻ അടുപ്പിൽ വയ്ക്കുക. ശേഷം അതിലേക്ക് പാൽ ചൂടാകുമ്പോൾ അതിലേക്ക് എണ്ണ ഒഴിക്കുക.  ശേഷം അതിലേക്ക് പച്ച മുളകും വെളുത്തുള്ളിയും ഇഞ്ചിയും ചേർത്ത് കൊടുത്ത് ഒപ്പം തന്നെ പനിക്കൂർക്കയും ചേർത്ത് കുറച്ചു മല്ലിയിലയും കറിവേപ്പിലയും പുളിയും ആവശ്യത്തിന് ഉപ്പും ചേർത്ത് നല്ലപോലെ വഴറ്റിയെടുക്കുക. അതിനുശേഷം മിക്സിയിൽ ഒന്ന് അരച്ചെടുക്കാവുന്നതാണ്. ഇതിലേക്ക് കടുകും ചുവന്ന മുളകും കറിവേപ്പിലയും താളിച്ചു എടുക്കുക. 

Read more തനി നാടൻ തേങ്ങ ചമ്മന്തി തയ്യാറാക്കാം; റെസിപ്പി

 

Latest Videos
Follow Us:
Download App:
  • android
  • ios