പപ്പടം ഇനി മുതൽ കടയിൽ നിന്ന് വാങ്ങേണ്ട. വീട്ടിൽ തന്നെ ഈസിയായി തയ്യാറാക്കാം.

പപ്പടം എല്ലാവരുടെയും പ്രിയപ്പെട്ട വിഭവമാണ്. ഒട്ടും മായമില്ലാത്തതും അതുപോലെ വളരെ എളുപ്പത്തിലും ഇനി മുതൽ വീട്ടിൽ തന്നെ പപ്പടം ഉണ്ടാക്കി എടുക്കാം.

വേണ്ട ചേരുവകൾ

  • ഉഴുന്ന് പരിപ്പ് 1 കപ്പ്‌
  • ബേക്കിങ് സോഡാ 1/2 ടീസ്പൂൺ
  • ഉപ്പ് ആവശ്യത്തിന്
  • മെെദ ആവശ്യത്തിന്
  • നല്ലെണ്ണ 1 സ്പൂൺ

ഉണ്ടാക്കുന്ന രീതി

ആദ്യം ഉഴുന്ന് മിക്സിയിൽ പൊടിച്ചെടുക്കുക. ഇതിലേക്ക് ബേക്കിങ് സോഡാ, ഉപ്പ് എന്നിവ ചേർത്ത് യോജിപ്പിച്ചെടുക്കുക. ശേഷം ഇതിലേക്ക് കുറച്ച് കുറച്ചായി വെള്ളം ഒഴിച്ച് കൊടുത്ത് കുഴച്ചെടുക്കുക. ശേഷം അതിലേക്ക് നല്ലെണ്ണ ഒഴിച്ച് കൊടുക്കുക. ശേഷം നന്നായി കുഴച്ചെടുക്കുക. ശേഷം ചെറിയ ഉരുളകളായി എടുക്കുക. അൽപം മെെദ വിതറിയ ശേഷം ചെറുതായി പരത്തി എടുക്കുക. ഇനി ഇത് വെയിലത്ത് വച്ച് ഉണക്കി എടുക്കുക. രണ്ട് വശവും നന്നായി ഉണക്കി എടുക്കാൻ ശ്രദ്ധിക്കുക. ശേഷം ചൂട് എണ്ണയിൽ പപ്പടം കാച്ചി എടുക്കുക. സ്വാദിഷ്ഠമായ പപ്പടം തയാർ.

കിടിലൻ രുചിയിൽ ബ്രെഡ് മസാല തോരൻ ; ഈസി റെസിപ്പി

Asianet News Live | ഏഷ്യാനെറ്റ് ന്യൂസ് | Malayalam News Live | Kerala News | Latest News Updates