Asianet News MalayalamAsianet News Malayalam

പപ്പായ കൊണ്ട് സൂപ്പറൊരു ഷേക്ക് തയ്യാറാക്കിയാലോ...

പോഷക​ഗുണങ്ങൾ ധാരാളമായി അടങ്ങിയിരിക്കുന്ന പഴമാണ് പപ്പായ. പപ്പായ കൊണ്ട് കിടിലനൊരു ഷേക്ക് തയ്യാറാക്കിയാലോ...

how to make papaya milk shake
Author
Trivandrum, First Published Mar 11, 2021, 10:02 PM IST

പോഷക​ഗുണങ്ങൾ ധാരാളമായി അടങ്ങിയിരിക്കുന്ന പഴമാണ് പപ്പായ. പപ്പായയിൽ അടങ്ങിയിരിക്കുന്ന വിവിധ എൻസൈമുകൾ ദഹനപ്രക്രിയയെ സഹായിക്കും. ഇതിൽ അടങ്ങിയിരിക്കുന്ന പപ്പെയ്ൻ എൻസൈം പ്രോട്ടീനുകൾ വിഘടിപ്പിക്കുന്നതോടൊപ്പം ദഹനപ്രക്രിയയിലെ തടസ്സങ്ങൾ മാറ്റി ദഹനം വളരെ സുഗമമാക്കാൻ സഹായിക്കുന്നു. പപ്പായ പരമാവധി ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ ശ്രമിക്കുക. പപ്പായ കൊണ്ട് കിടിലനൊരു ഷേക്ക് തയ്യാറാക്കിയാലോ...

വേണ്ട ചേരുവകൾ...

പപ്പായ                                   2 കപ്പ്
നന്നായി തണുത്ത പാൽ      2 കപ്പ്
പഞ്ചസാര                     മുക്കാൽ കപ്പ്
തേൻ                              3 ടേബിൾ സ്പൂൺ

തയ്യാറാക്കുന്ന വിധം...

പാലും പപ്പായക്കഷ്ണങ്ങളും പഞ്ചസാരയും മിക്സറിൽ അടിച്ചെടുക്കുക. പഞ്ചസാര മുഴുവൻ അലിയുന്നതാണ് പാകം. കുടിക്കുന്നതിന് തൊട്ടുമുൻപ് തേൻ ചേർക്കുക..പപ്പായ മിൽക്ക് ഷേക്ക് തയ്യാറായി...

Follow Us:
Download App:
  • android
  • ios