Asianet News MalayalamAsianet News Malayalam

പൊട്ടറ്റോ ചിപ്സ് ഈസിയായി വീട്ടിൽ തന്നെ തയ്യാറാക്കാം

ക്രിസ്പിയായ പൊട്ടെറ്റോ ചിപ്‌സ് ഇനി മുതൽ വീട്ടിൽ തന്നെ ഈസിയായി തയ്യാറാക്കാം. എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് നോക്കിയാലോ...

how to make potato chips
Author
Trivandrum, First Published Feb 11, 2021, 9:12 AM IST

ഉരുളക്കിഴങ്ങ് ചിപ്സ് ബേക്കറികളിൽ നിന്നുമാണ് ഇന്ന് കൂടുതൽ പേരും വാങ്ങാറുള്ളത്.  കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരേപോലെ ഇഷ്ടമുള്ള ഒരു സ്നാക്സ് കൂടിയാണ് ഇത്. ക്രിസ്പിയായ പൊട്ടെറ്റോ ചിപ്‌സ് ഇനി മുതൽ വീട്ടിൽ തന്നെ ഈസിയായി തയ്യാറാക്കാം. എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് നോക്കിയാലോ...

വേണ്ട ചേരുവകള്‍...

ഉരുളക്കിഴങ്ങ്                   3 എണ്ണം
കശ്മീരി മുളകുപൊടി  1 ടീസ്പൂണ്‍
ഉപ്പ്                              അര ടീസ്പൂണ്‍
എണ്ണ                           വറുക്കാന്‍ ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം...

ആദ്യം ഉരുളക്കിഴങ്ങിലെ തൊലി മാറ്റിയ ശേഷം വട്ടത്തില്‍ കനംകുറച്ച് അരിയുക. ഇനി ഉരുളക്കിഴങ്ങ് കഷ്ണങ്ങള്‍ വലിയൊരു പാത്രത്തിലേക്ക് മാറ്റി തണുത്ത വെള്ളം ചേര്‍ക്കുക. 

അതില്‍ നന്നായി കഴുകി ടവല്‍ കൊണ്ട് നനവ് ഒപ്പിയെടുക്കുക. ഇനി തിളച്ച എണ്ണയിലേക്ക് ഉരുളക്കിഴങ്ങ് ഇട്ട് വറുക്കുക.

 മിതമായ തീയില്‍ ഇളക്കി വറുത്തെടുക്കുക. ക്രിസ്പിയായി വരുമ്പോള്‍ വാങ്ങിവച്ച് മുളകുപൊടിയും ഉപ്പും ചേര്‍ത്ത് മിക്‌സ് ചെയ്യുക. 

മസാല എല്ലായിടത്തും പിടിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. വായു കടക്കാത്ത പാത്രത്തില്‍ വച്ച് ആവശ്യാനുസരണം കഴിക്കാം.

പുളിയും ഈന്തപ്പഴവും ശര്‍ക്കരയും കൊണ്ട് തയ്യാറാക്കാം കിടിലന്‍ മിഠായി...

Follow Us:
Download App:
  • android
  • ios