Asianet News MalayalamAsianet News Malayalam

ഇതൊരു വെറെെറ്റി കട്‌ലറ്റ്‌; കൊതിയൂറും സോയ ചങ്ക്സ് കട്‌ലറ്റ്‌ എളുപ്പം തയ്യാറാക്കാം

വൈകുന്നേരങ്ങളില്‍ ചായക്കൊപ്പം കഴിക്കാന്‍ പറ്റിയ പലഹാരമാണ് കട്‌ലറ്റ്‌. സ്ഥിരമായി നമ്മൾ കഴിക്കാറുള്ളത് വെജ് അല്ലെങ്കിൽ നോൺ വെജ് കട്‌ലറ്റാണെല്ലോ. ഇനി മുതൽ സോയ കട്‌ലറ്റും ഉണ്ടാക്കി നോക്കൂ. കൊതിയൂറും സോയ ചങ്ക്സ് കട്‌ലറ്റ്‌ ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം...

how to make soya cutlet
Author
Trivandrum, First Published Feb 1, 2020, 12:35 PM IST

വേണ്ട ചേരുവകള്‍...

സോയ ചങ്ക്സ്                                   1/2 കപ്പ്
ഉരുളക്കിഴങ്ങ്                                 1/2 കപ്പ് (പുഴുങ്ങി ഉടച്ചത്)
എണ്ണ                                                  1 ടേബിള്‍ സ്പൂണ്‍
സവാള                                              1 എണ്ണം (വലുത്)
ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ്        1/2 ടീസ്പൂണ്‍
പച്ചമുളക്                                           2 എണ്ണം
മല്ലിയില                                            1 ടേബിള്‍ സ്പൂണ്‍
ബ്രഡ് പൊടിച്ചത്                            2 ടേബിള്‍ സ്പൂണ്‍
ഉപ്പ് -                                                   ആവശ്യത്തിന്
മുളക് പൊടി                                   1/2 ടീസ്പൂണ്‍
മല്ലിപ്പൊടി                                       1/2 ടീസ്പൂണ്‍
മഞ്ഞള്‍ പൊടി                               1/4 ടീസ്പൂണ്‍
ഗരം മസാല                                     1/2 ടീസ്പൂണ്‍
കുരുമുളക് പൊടി                          1/4 ടീസ്പൂണ്‍

തയ്യാറാക്കുന്ന വിധം...

ആദ്യം അല്‍പം വെള്ളം ഉപ്പു ചേര്‍ത്ത് ചൂടാക്കുക. വെള്ളം ചൂടായി വരുമ്പോള്‍ സോയ ചങ്ക്സ് ചേര്‍ത്ത് കൊടുക്കുക. 

ശേഷം സ്റ്റൗ ഓഫ് ചെയ്യുക.15 - 20 മിനിറ്റിന് ശേഷം വെള്ളം തോര്‍ത്തി കളഞ്ഞു സോയ ചങ്ക് നന്നായി പിഴിഞ്ഞെടുക്കുക. തുടര്‍ന്ന് പേസ്റ്റ് രൂപത്തില്‍ അരച്ച് എടുക്കുക.

പാന്‍ ചൂടാക്കി അതില്‍ എണ്ണ ഒഴിച്ച്, ചെറുതായി അരിഞ്ഞ് സവാള ചേര്‍ത്ത് വഴറ്റിയെടുക്കുക. ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, പച്ചമുളക് എന്നിവ ചേര്‍ത്ത് നന്നായി വഴറ്റുക. ശേഷം അരച്ച് വെച്ചിരിക്കുന്ന സോയ ചങ്ക് ചേര്‍ത്ത് മേല്‍പറഞ്ഞ പൊടികള്‍ ചേര്‍ത്ത് ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് നന്നായി ഇളക്കുക. 

ഇതിലേക്ക് പൊടിച്ച ഉരുളക്കിഴങ്ങ്, മല്ലിയില എന്നിവ ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ബ്രഡ് പൊടിച്ചത് ചേര്‍ത്ത് സ്റ്റൗ ഓഫ് ചെയ്തു മിശ്രിതം തണുക്കാന്‍ വയ്ക്കുക. 

തണുത്ത ശേഷം കട്ലറ്റിനു ആവശ്യമായ തോതില്‍ ഉരുള ഉരുട്ടി മുട്ടയുടെ വെള്ളയില്‍ മുക്കിയ ശേഷം ബ്രഡ് പൊടി തൂവി ആവശ്യമായ അളവില്‍ പരത്തി എണ്ണയില്‍ വറുത്തു കോരുക. 

സോയ കട്‌ലറ്റ്‌ തയ്യാറായി. തക്കാളി സോസ് ഉപയോഗിച്ച് കഴിക്കാവുന്നതാണ്...

Follow Us:
Download App:
  • android
  • ios