ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ ഇത്തവണ വ്യത്യസ്ത തരം ചായകൾ. ഇന്ന് സീമ രാജേന്ദ്രൻ തയ്യാറാക്കിയ പാചകക്കുറിപ്പ്.

'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

റോസാപ്പൂ ഇതളുകൾ കൊണ്ടൊരു സ്പെഷ്യൽ ചായ തയ്യാറാക്കിയാലോ? വളരെ കുറച്ച് ചേരുവകൾ കൊണ്ട് എളുപ്പം തയ്യാറാക്കാം പെപ്പർ ഗുൽകന്ദ് ചായ...

വേണ്ട ചേരുവകൾ

  • റോസാ പൂ 2 എണ്ണം (മരുന്ന് അടിയ്ക്കാത്തത് )
  • തേയില ഒന്നര ടീസ്പൂൺ
  • പച്ചകുരുമുളക് നാലോ അഞ്ചൊ എണ്ണം ചതച്ചത്.
  • കുരുമുളക് ഇല ചതച്ചത് 2 എണ്ണം
  • നാരങ്ങ നീര് 1 സ്പൂൺ
  • ഗുൽക്കന്ദ് 1 സ്പൂൺ
  • വെള്ളം 3 ​​ഗ്ലാസ്

തയ്യാറാക്കുന്ന വിധം

റോസാ പൂവും കുരുമുളക് ഇലയും പച്ച കുരുമുളകും ഇട്ട് വെള്ളം നന്നായി തിളപ്പിയ്ക്കുക. തിളയ്ക്കാൻ തുടങ്ങുമ്പോൾ തേയിലയും ചേർത്ത് ഇളക്കി അടച്ചു വയ്ക്കുക. ഇതിലേയ്ക്ക് ഗുൽക്കന്ദ് ചേർത്ത് നല്ലതുപോലെ ഇളക്കുക. രണ്ടു സെക്കൻ്റ് അടച്ചു വച്ചതിനു ശേഷം നാരങ്ങനീരും ചേർത്ത് അരിച്ച് ഗ്ലാസ്സിൽ ഒഴിച്ച് സെർവ് ചെയ്യുക. സ്പെഷ്യൽ പെപ്പർ ഗുൽകന്ദ് ചായ തയ്യാർ. 

വീട്ടിൽ ചിരട്ടയുണ്ടോ; രുചികരമായ ചിരട്ട ചായ എളുപ്പം തയ്യാറാക്കാം

Asianet News Live | PP Divya | Naveen Babu | ഏഷ്യാനെറ്റ് ന്യൂസ് | P Sarin | Malayalam News Live