വളരെ എളുപ്പം തയ്യാറാക്കാൻ പറ്റിയ വിഭവമാണ് തക്കാളി ചോറ്.  കറിയില്ലാതെ കഴിക്കാം എന്നതാണ് ടൊമാറ്റൊ റൈസിന്റെ പ്രത്യേകത എന്ന് പറയുന്നത്. ഇനി എങ്ങനെയാണ് തക്കാളി ചോറ് തയ്യാറാക്കുന്നതെന്ന് നോക്കിയാലോ...

വേണ്ട ചേരുവകള്‍...

പഴുത്ത തക്കാളി    2 എണ്ണം
കടലപ്പരിപ്പ്           1 ടീസ്പൂണ്‍
വറ്റല്‍മുളക്         4 എണ്ണം
മഞ്ഞള്‍പ്പൊടി     ഒരുനുള്ള്
മുളക് പൊടി       1 ടീസ്പൂണ്‍
മല്ലിപ്പൊടി -          1/2 ടീസ്പൂണ്‍ 
കായപ്പൊടി         1/4  ടീസ്പൂണ്‍  
ചോറ്                    ഒന്നരക്കപ്പ്

തയ്യാറാക്കുന്ന വിധം ...

ആദ്യം പഴുത്ത രണ്ട് തക്കാളി തിളച്ച വെള്ളത്തിലിട്ട് 10 മിനിറ്റ് കുക്ക് ചെയ്തു ‍വയ്ക്കുക. ഇത് തണുത്ത ശേഷം തൊലി കളഞ്ഞു നന്നായി അരച്ചെടുക്കുക.

പാനിൽ എണ്ണ ചൂടാക്കി കടുക് വറുത്തശേഷം ഒരു ടിസ്പൂൺ കടലപ്പരിപ്പും വറ്റൽ മുളകും കറിവേപ്പിലയും അല്‍പം മഞ്ഞള്‍പ്പൊടിയും ഒരു പിഞ്ച് ജീരകവും ചേര്‍ത്തു ചൂടാക്കുക.

ഇതിലേക്ക് തക്കാളി പേസ്റ്റ് ചേര്‍ത്ത ശേഷം ഒരു ടിസ്പൂണ്‍ മുളക് പൊടി അര ടിസ്പൂണ് മല്ലിപ്പൊടി എന്നിവ മിക്സ് ചെയ്യുക. 

ആവശ്യത്തിന് ഉപ്പ് ചേര്‍ക്കുക ഗ്രേവി ഒന്ന് കുറുകിയ ശേഷം കാല്‍ ടി സ്പൂൺ കായപ്പൊടി ചേര്‍ക്കുക.

 ഇതിലേക്ക് ഒന്നര കപ്പ് ചോറ് ചേര്‍ത്ത് നന്നായി മിക്സ് ചെയ്തു മല്ലിയില ചേര്‍ത്ത് വാങ്ങാം. 

എരിവ് കൂടുതല്‍ വേണമെങ്കില്‍ മുളക് പൊടിയുടെ അളവ് കൂട്ടുക.

വയറു കുറയ്ക്കാന്‍ സഹായിക്കും ഈ പാനീയങ്ങള്‍.