Asianet News MalayalamAsianet News Malayalam

നേന്ത്രപ്പഴം കഴിക്കാന്‍ മടി കാണിക്കുന്ന കുട്ടികളെ ഒന്ന് പറ്റിച്ചാലോ?

നിരവധി ആരോഗ്യഗുണങ്ങളുള്ള ഒന്നാണ് നേന്ത്രപ്പഴം. വളര്‍ച്ചയുടെ ഘട്ടത്തില്‍ കുട്ടികള്‍ നിര്‍ബന്ധമായും കഴിക്കേണ്ട ഭക്ഷണങ്ങളില്‍ ഒന്നുകൂടിയാണിത്. വെറുതെ കൊടുത്താല്‍ പല കുട്ടികളും നേന്ത്രപ്പഴം കഴിക്കാന്‍ വിസമ്മതിക്കാറുണ്ട്. എന്നാല്‍ പുഡിംഗ് പരുവത്തിലൊക്കെയാകുമ്പോള്‍ അവരത് രുചിയോടെ കഴിക്കാന്‍ സാധ്യതയുണ്ട്

how to prepare banana pudding easily
Author
Trivandrum, First Published Feb 3, 2020, 6:26 PM IST

പുഡിംഗ് ഇഷ്ടപ്പെടാത്ത കുട്ടികള്‍ വളരെ കുറവാണെന്ന് തന്നെ പറയാം. മധുരവും വനിലയുടെ 'ഐസ്‌ക്രീം' രുചിയും തണുപ്പുമെല്ലാം കൂടിയാകുമ്പോള്‍ അവരത് ആസ്വദിച്ച് കഴിച്ചോളും. പുഡിംഗ്, നമുക്കറിയാം പല സാധനങ്ങളുപയോഗിച്ചും തയ്യാറാക്കാം. എന്നാല്‍ കുട്ടികള്‍ കഴിക്കാന്‍ മടി കാണിക്കുന്ന എന്തെങ്കിലും വച്ചാണ് ഇത് തയ്യാറാക്കുന്നതെങ്കില്‍ അത്രയും നല്ലതല്ലേ? 

ഇതിനൊരു ഉദാഹരണമാണ് നേന്ത്രപ്പഴം. നിരവധി ആരോഗ്യഗുണങ്ങളുള്ള ഒന്നാണ് നേന്ത്രപ്പഴം. വളര്‍ച്ചയുടെ ഘട്ടത്തില്‍ കുട്ടികള്‍ നിര്‍ബന്ധമായും കഴിക്കേണ്ട ഭക്ഷണങ്ങളില്‍ ഒന്നുകൂടിയാണിത്. വെറുതെ കൊടുത്താല്‍ പല കുട്ടികളും നേന്ത്രപ്പഴം കഴിക്കാന്‍ വിസമ്മതിക്കാറുണ്ട്. എന്നാല്‍ പുഡിംഗ് പരുവത്തിലൊക്കെയാകുമ്പോള്‍ അവരത് രുചിയോടെ കഴിക്കാന്‍ സാധ്യതയുണ്ട്. 

അതിനാല്‍ വളരെ എളുപ്പത്തില്‍ തയ്യാറാക്കുന്ന ഒരു 'ബനാന പുഡിംഗ്' ആണ് ഇനി പരിചയപ്പെടുത്തുന്നത്. 

ഇതിന് ആവശ്യമായ ചേരുവകള്‍...

പാല്- നാല് കപ്പ്
മുട്ട- രണ്ടെണ്ണം
നേന്ത്രപ്പഴം - 4 എണ്ണം
കോണ്‍ ഫ്‌ളോര്‍- 1 ടേബിള്‍ സ്പൂണ്‍
മൈദ- 1 ടേബിള്‍ സ്പൂണ്‍
പഞ്ചസാര- അരക്കപ്പ്
വനില എസന്‍സ്- 1 ടീസ്പൂണ്‍
ഉപ്പ്- ആവശ്യത്തിന്

തയ്യാറാക്കുന്ന രീതി...

നേന്ത്രപ്പഴം തൊലിയുരിഞ്ഞ്, നന്നായി ഉടച്ചെടുക്കുക. ഇനി വലിയൊരു ബൗളിലേക്ക് കോണ്‍ ഫ്‌ളോര്‍, മൈദ, ഉപ്പ്, പഞ്ചസാര എന്നിവ ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. ഇതിലേക്ക് മുട്ട പൊട്ടിച്ചൊഴിച്ച് അത് നന്നായി ഇളക്കി, ശേഷം പാലും വനില എസന്‍സും ചേര്‍ക്കാം. ഈ മിശ്രിതം വളരെ നല്ല രീതിയില്‍ ഇളക്കി യോജിപ്പിക്കാം. 

ശ്രദ്ധിക്കണം, ഇത് അവിടവിടെയായി കട്ടപിടിച്ച് കിടക്കാതെ വേണം ഇളക്കി യോജിപ്പിക്കാന്‍. ഇനിയിത് പാകം ചെയ്‌തെടുക്കാം. എട്ട് മുതല്‍ പത്ത് മിനുറ്റ് വരെയേ ഇതിന് ആവശ്യമുള്ളൂ. മിശ്രിതം അല്‍പം കട്ടിയായി വരുമ്പോള്‍ അടുപ്പ് ഓഫ് ചെയ്യാം. 

നന്നായി ആറിയ ശേഷം ഇത് രണ്ട് മണിക്കൂറോളം ഫ്രിഡ്ജില്‍ സൂക്ഷിക്കാം. അതിന് ശേഷം ഉപയോഗിക്കാവുന്നതാണ്. 

Follow Us:
Download App:
  • android
  • ios