ചക്ക പുഴുക്ക് ഇഷ്ടമില്ലാത്തവരായി ആരും കാണില്ല. വളരെ എളുപ്പം തയ്യാറാക്കാൻ പറ്റുന്ന വിഭവമാണ് ചക്ക പുഴുക്ക്. നാടൻ ചക്ക പുഴുക്ക് തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം..
വേണ്ട ചേരുവകൾ...
ചക്ക കുരു കളഞ്ഞത് 2 കപ്പ്
തേങ്ങാ 1 കപ്പ്
പച്ചമുളക് 1 എണ്ണം
ചുവന്നുള്ളി 5 എണ്ണം
ജീരകം ഒരു നുള്ള്
ഉപ്പ് ആവശ്യത്തിന്
വെളുത്തുള്ളി രണ്ടു അല്ലി
താളിക്കാൻ:
വെളിച്ചെണ്ണ
കടുക്
വറ്റൽ മുളക്
കറിവേപ്പില
തയ്യാറാക്കുന്ന വിധം...
തേങ്ങ, പച്ചമുളക്, ചുവന്നുള്ളി, ജീരകം, വെളുത്തുള്ളി, എന്നിവ മിക്സിയിൽ ഒന്ന് ചതച്ചെടുക്കണം.
ചക്ക അല്പം ഉപ്പിട്ട് വെള്ളം ഒഴിച്ച് വേവിക്കണം. ഉടഞ്ഞു പോകരുത്. ശേഷം വെള്ളം ഊറ്റി മാറ്റാം. ചക്ക ചെറിയ കഷ്ണങ്ങൾ ആയി മുറിച്ച ശേഷം വേണം ചെയ്യാൻ.
ഇനി ഒരു ചട്ടിയിൽ മുളക് താളിക്കാം. ഇനി അരച്ച് വച്ചിരിക്കുന്ന തേങ്ങാ ചേർക്കാം. പച്ച മണം മാറിയ ശേഷം ചക്ക ചേർത്ത് കൊടുക്കാം. എല്ലാം കൂടി ഇളക്കി യോജിപ്പിച്ചെടുക്കണം .
ചക്ക പുഴുക്ക് തയ്യാറായി...

