ക്രിസ്മസിന് മാത്രമല്ല  ഈസ്റ്ററിനും ഏറെ പ്രധാനപ്പെട്ട വിഭവമാണ് വട്ടയപ്പം. വളരെ മൃദുലവും  രുചികരവുമായ വട്ടയപ്പം തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം... 

വേണ്ട ചേരുവകൾ....

പച്ചരി ഒരു കിലോ
കള്ള് 2 ​ഗ്ലാസ്
തേങ്ങ 2 എണ്ണം
പഞ്ചസാര 1 കിലോ
കിസ്മിസ് 16 എണ്ണം
ഏലയ്ക്ക 7 എണ്ണം

തയ്യാറാക്കുന്ന വിധം:

ആദ്യം പൊടിച്ച പച്ചരി അരിച്ചെടുത്ത്, തരി മാറ്റി വയ്ക്കുക. തരി കുറുക്കിയെടുക്കുക. 

ശേഷം തേങ്ങ മിക്സിയിൽ നന്നായി അരച്ചെടുക്കുക. അരിപ്പൊടിയില്‍, തേങ്ങ അരച്ചതും അരി കുറുക്കിയതും ചേര്‍ത്തിളക്കി കള്ളും പഞ്ചസാരയും ചേര്‍ത്തിളക്കി ഒരു നുള്ള് ഉപ്പും ചേര്‍ത്ത് പൊങ്ങാന്‍ വയ്ക്കുക.

പൊങ്ങിയതിനു ശേഷം, ഏലയ്ക്കാ പൊടിച്ചതും, കിസ്മിസും കശുവണ്ടിയും ചേര്‍ത്ത് അപ്പ ചെമ്പിൽ വേവിച്ചെടുക്കുക.

രുചികരമായ വട്ടയപ്പം തയ്യാറായി...

തയ്യാറാക്കിയത്:
മറിയ തോമസ്,
തിരുവനന്തപുരം