വളരെ എളുപ്പം തയ്യാറാക്കാൻ പറ്റുന്ന വിഭവമാണ് കോവക്ക തോരൻ. രുചികരമായ കോവക്ക തോരൻ തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം...

വേണ്ട ചേരുവകൾ...

കോവക്ക രണ്ട് കപ്പ് (ചെറുതായി അരിഞ്ഞത്)
വെളിച്ചെണ്ണ ആവശ്യത്തിന്
കടുക് ഒരു നുള്ള്
വറ്റൽ മുളക് മൂന്നെണ്ണം 
തേങ്ങാ അര കപ്പ്
ചുവന്നുള്ളി 10 എണ്ണം 
പച്ചമുളക് മൂന്നെണ്ണം 
മഞ്ഞൾ പൊടി കാൽ ടീസ്പൂൺ 
കറിവേപ്പില ആവശ്യത്തിന്
ഉപ്പ് ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം...

തേങ്ങാ പീര പച്ചമുളകും ഉപ്പും ചുവന്നുള്ളിയും കറിവേപ്പിലയും ചേർത്ത് മിക്സിയിൽ ഒന്ന് ചതച്ചെടുക്കാം. 

ചട്ടിയിൽ എണ്ണ ചൂടാക്കി കടുക് പൊട്ടിക്കാം. 

ഇനി വറ്റൽ മുളക് ഇടാം. 

ഇനി കോവക്ക ചേർക്കാം. ഉപ്പും മഞ്ഞൾ പൊടിയും ഒപ്പം ചേർക്കാം. 

എല്ലാം നന്നായി ഒന്നും മൊരിച്ചെടുക്കുന്ന വരെ ഇളക്കി കൊണ്ടിരിക്കുക. അവസാനം തേങ്ങാ കൂട്ടും ചേർക്കാം. പച്ച മണം മാറുന്ന വരെ ഇളക്കി കൊടുക്കാം.

രുചികരമായ കോവക്ക തോരൻ തയ്യാറായി...