ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ ഇത്തവണ ചെറുനാരങ്ങ കൊണ്ടുള്ള വിവിധ ഇനം പാനീയങ്ങള്‍. ഇന്ന് സീമ രാജേന്ദ്രൻ തയ്യാറാക്കിയ പാചകക്കുറിപ്പ്.   

'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

വിറ്റാമിന്‍ സിയുടെ കലവറയാണ് നെല്ലിക്കയും നാരങ്ങയും. അതിനാല്‍ ഇവ രണ്ടും രോഗ പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും. എങ്കില്‍ പിന്നെ ഇവ ഉപയോഗിച്ച് കൊണ്ടൊരു കിടിലന്‍ ജ്യൂസ് തയ്യാറാക്കിയാലോ? 

വേണ്ട ചേരുവകൾ

ചെറുനാരങ്ങ നീര് - 2 എണ്ണം
കറിവേപ്പില - 2 പിടി
നെല്ലിക്ക- 3 എണ്ണം
കാന്താരിമുളക് - 4 എണ്ണം
ഏലയ്ക്ക - 2 എണ്ണം
വെള്ളം - നാലര ഗ്ലാസ്സ്
ഉപ്പ് - ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ഒരു ഗ്ലാസ്സ് വെള്ളത്തിൽ ( 200 ml) മേല്‍പ്പറഞ്ഞ എല്ലാ ചേരുവകളും നന്നായി അരച്ചെടുക്കുക. ഇനി ഇത് നല്ലതുപോലെ അരിച്ചെടുത്ത്, ബാക്കിയുള്ള വെള്ളവും ചേർത്ത് ഒരിയ്ക്കൽക്കൂടി അടിച്ചെടുക്കുക. ശേഷം നാല് ഗ്ലാസ്സിലായി ഒഴിച്ച് കുടിക്കാം. നല്ലൊരു ദാഹശമിനിയും ആരോഗ്യത്തിന് വളരെ ഗുണകരവുമായ ഒന്നാണ് ഈ നാരങ്ങ പച്ച പാനീയം.

Also read: പൊള്ളും ചൂടില്‍ ഉള്ള് തണുപ്പിക്കാന്‍ കുടിക്കാം ലെമൺ ക്യാരറ്റ് ജ്യൂസ്; റെസിപ്പി

youtubevideo