പേര് പോലെ തന്നെ ഒരു വ്യത്യസ്ത വിഭവമാണ് മെക്സിക്കൻ ഗ്രീൻ ക്വസടിയ. രുചികരമായ മെക്സിക്കൻ ഗ്രീൻ ക്വസടിയ എങ്ങനെ തയ്യാറാക്കാം.
വേണ്ട ചേരുവകൾ...
മൈദ 1 കപ്പ്
ബേക്കിംഗ് പൗഡർ 1/2 ടീസ്പൂൺ
പാലക് ഇല 1 പിടി
ഓയിൽ 4 ടേബിൾസ്പൂൺ
ഉപ്പ് ആവശ്യത്തിന്
ഫില്ലിങ്ങിന് ആവശ്യമായ ചേരുവകൾ
സവാള 1 എണ്ണം
വെളുത്തുള്ളി 2 അല്ലി
തക്കാളി 1 (ചെറുത്)
ബെൽ പെപ്പർ 1 ടേബിൾസ്പൂൺ (അരിഞ്ഞത്)
മഷ്‌റൂം 1/3 കപ്പ് (ചെറിയ ക്യൂബ് ആക്കി അരിഞ്ഞത്)
പനീർ 1/3 കപ്പ് (ചെറിയ ക്യൂബ് ആക്കി അരിഞ്ഞത് )
മോസറല്ല ചീസ് 1/3 കപ്പ്
ചെറിയ ജീരകം 1/2 ടീസ്പൂൺ
പെപ്പർ, ഉപ്പ് ആവശ്യത്തിന്
ഒറിഗാനോ 1/2 ടീസ്പൂൺ
ഓയിൽ 2 ടേബിൾസ്പൂൺ
തയാറാക്കുന്ന വിധം :
നന്നായി തിളയ്ക്കുന്ന വെള്ളത്തിലേക്ക് പാലക്കില ഇട്ടുകൊടുക്കുക.
ഒരു മിനിറ്റിനു ശേഷം തണുത്ത വെള്ളത്തിലേക്ക് ഇടുക.ഇനി വെള്ളം മുഴുവൻ ഊറ്റി കളഞ്ഞ ശേഷം പാലക്കില നന്നായി അരച്ചെടുത്തു പേസ്റ്റാക്കി മാറ്റി വയ്ക്കുക.
ഒരു ബൗളിൽ മൈദാ,ബേക്കിംഗ് പൗഡർ,ഉപ്പ് എന്നിവ ഓയിൽ ചേർത്ത് യോജിപ്പികുക.മാറ്റി വെച്ച പാലക്പേസ്റ്റ് ചേർത്ത് നന്നായി കുഴച്ചെടുക്കുക.ഇത് ഉരുളകളാക്കിയെടുത്തു കനം കുറച് പരത്തി ടോർട്ടില്ല ചപ്പാത്തി ചുട്ടെടുത്തു മാറ്റിവയ്ക്കുക.
ഒരു പാനിൽ ഓയിൽ ഒഴിച് പനീർ ക്യൂബ്സ് ശാലോ ഫ്രൈ ചെയ്തു മാറ്റി വെക്കുക.അതേ പാനിൽ ചെറിയ ജീരകം ഇട്ടു കൊടുക്കുക.അരിഞ്ഞു വെച്ച സവാള,വെളുത്തുള്ളി,തക്കാളി എന്നിവ ഓരോന്നായി ചേർത്തിളക്കുക.
ഇതിലേക്ക് അരിഞ്ഞു വെച്ച മഷ്‌റൂം,ബെൽ പെപ്പർ എന്നിവ 2 മിനിറ്റ് നേരത്തേക്ക് ചേർത്തിളക്കുക.മാറ്റി വെച്ച പനീർ,ആവശ്യത്തിന് പെപ്പർ,ഉപ്പ്,ചതച്ച ഒറിഗാനോ കൂടി ചേർത്ത് യോജിപ്പിക്കുക.
നേരത്തെ ചുട്ടുമാറ്റിവച്ചിരുന്ന ടോർട്ടില്ല ചപ്പാത്തിയിൽ ഈ മിശ്രിതം നിരത്തുക. അതിനു മുകളില്‍ അൽപം മോസറല്ല ചീസും വിതറിയതിനു ശേഷം മടക്കി ഒരു ഗ്രില്ലിങ്ങ് പാനില്‍ ചുട്ടെടുക്കുക. ഗ്രില്‍ ചെയ്തതിനു ശേഷം ഇത് രണ്ടായി മുറിച്ചുസെർവ് ചെയ്യാം.
തയ്യാറാക്കിയത്: ലുബ്‌ന ഫമീബ്
