വളരെ എളുപ്പം ഉണ്ടാക്കാൻ പറ്റുന്ന വിഭവമാണ് മഷ്‌റൂം പുലാവ്. രുചികരമായ മഷ്‌റൂം പുലാവ് തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം...

തയ്യാറാക്കാൻ വേണ്ട ചേരുവകൾ...

Add Asianetnews as a Preferred SourcegooglePreferred

മഷ്‌റൂം കാൽ കിലോ
ബസ്മതി റൈസ് 3 കപ്പ്
വെള്ളം 4 കപ്പ്
ക്യാപ്സിക്കം 1 കപ്പ്
ക്യാരറ്റ് 1 കപ്പ്
ബീൻസ് 1 കപ്പ്
സവാള 1 എണ്ണം
പച്ചമുളക് 2 എണ്ണം
ഗ്രാമ്പു 3 എണ്ണം
ഏലയ്ക്ക 2 എണ്ണം
കറുവപ്പട്ട ചെറിയ പീസ്
തക്കോലം ഒന്ന്
ഉണക്കമുന്തിരി രണ്ട്‌ ടേബിൾസ്പൂൺ
കശുവണ്ടി രണ്ട്‌ ടേബിൾസ്പൂൺ
നെയ്യ് ആവശ്യത്തിന്
ഉപ്പ് ആവശ്യത്തിന്
എണ്ണ ആവശ്യത്തിന്
നാരങ്ങ പകുതി 

തയ്യാറാക്കുന്ന വിധം...

ആദ്യം മഷ്‌റൂം ചെറിയ കഷ്ണങ്ങളാക്കി എണ്ണയിൽ വറുക്കാം. ഇങ്ങനെ ചെയ്താൽ മഷ്‌റൂമിലെ വെള്ളം ഇറങ്ങി കിട്ടും. 
 വെള്ളം ഒക്കെ വറ്റി കഴിഞ്ഞാൽ അത് കോരി മാറ്റാം.

ശേഷം ഉണക്കമുന്തിരിയും കശുവണ്ടിയും നെയ്യിൽ വറുത്ത് മാറ്റാം. 

ബസ്മതി അരി ഒരു മണിക്കൂർ വെള്ളത്തിൽ കുതിർത്ത ശേഷം വെള്ളം ഊറ്റി കളയാം. 

ഇനി വലിയൊരു പാനിൽ എണ്ണ ചൂടാക്കാം. ശേഷം മസാല വിഭവങ്ങളെല്ലാം മൂപ്പിക്കണം. 

ശേഷം സവാളയും പച്ചമുളകും പച്ചക്കറികളും വഴറ്റാം. ഇനി അരി ചേർക്കാം. പൊടിഞ്ഞ് പോകാതെ 5 മിനിറ്റ് ഒന്ന് ഇളക്കി എടുക്കുക.

 ഇനി വറുത്ത് വച്ചിരിക്കുന്ന മഷ്‌റൂമും ഉണക്കമുന്തിരിയും കശുവണ്ടിയും ചേർക്കുക. 

4 കപ്പ് വെള്ളവും ചേർത്ത് ആവശ്യത്തിന് ഉപ്പും നാരങ്ങാ നീരും ചേർത്ത് ഇളക്കി യോജിപ്പിക്കാം. ഇനി അത് അടച്ചു വച്ച് വേവിക്കാം. വെന്ത് കഴിയുമ്പോൾ മൂടി മാറ്റം. 

തീ ഓഫ് ചെയ്യാം. ഒന്നുടെ ഇളക്കിയ ശേഷം 10 മിനിറ്റ് കൂടി അടച്ചു വയ്ക്കുക.

രുചികരമായ മഷ്റൂം പുലാവ് തയ്യാറായി...