വളരെ എളുപ്പം തയ്യാറാക്കാൻ പറ്റുന്ന വിഭവാണ് പാലക്ക് പക്കോഡ. രുചികരമായ പാലക്ക് പക്കോഡ തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.

വേണ്ട ചേരുവകൾ...

പാലക്ക് ചീര അര കപ്പ്( ചെറുതായി അരിഞ്ഞത്)
സവാള 1 എണ്ണം
കടലമാവ് ഒരു കപ്പ്
അരിപൊടി കാൽ കപ്പ്
മുളകുപൊടി കാൽ ടീസ്പൂൺ 
കായപ്പൊടി ഒരു നുള്ള്
പച്ചമുളക് രണ്ടെണ്ണം 
ടൊമാറ്റോ സോസ് രണ്ടു ടേബിൾസ്പൂൺ 
വെള്ളം ആവശ്യത്തിന്
എണ്ണ ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം...

എല്ലാ ചേരുവകളും ആവശ്യത്തിന് വെള്ളം ചേർത്ത് യോജിപ്പിച്ചെടുക്കണം. 

ഇനി ഇത് എണ്ണയിലേക്ക് കുറച്ച് കുറച്ചായി സ്പൂണിൽ കോരി ഇട്ടു വറുത്തു കോരാം.

രുചികരമായ പാലക്ക് പക്കോഡ തയ്യാറായി...