വളരെ ഹെൽത്തിയും പോഷകഗുണമുള്ള ഇലക്കറികളിലൊന്നുമാണ് പാലക്ക് തോരൻ. രുചികരമായ പാലക്ക് തോരൻ ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം...
വേണ്ട ചേരുവകൾ...
Add Asianetnews as a Preferred Source

പാലക് മൂന്ന് കപ്പ്
ചുവന്നുള്ളി 2 എണ്ണം
തേങ്ങാ പീര അര കപ്പ്
പച്ചമുളക് രണ്ടെണ്ണം
ജീരകം കാൽ ടീസ്പൂൺ
മഞ്ഞൾ പൊടി കാൽ ടീസ്പൂൺ
വെളുത്തുള്ളി 1 എണ്ണം
കടുക് ഒരു നുള്ള്
വെളിച്ചെണ്ണ ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം...
ആദ്യം പാലക്ക് തണ്ട് മാറ്റി ചെറുതായി അരിഞ്ഞു വയ്ക്കണം.
തേങ്ങയും പച്ചമുളകും മഞ്ഞൾ പൊടിയും വെളുത്തുള്ളിയും ജീരകവും രണ്ട് ചുവന്നുള്ളിയും മിക്സിയിൽ ഒന്ന് ചതച്ചെടുക്കണം.
പാനിൽ എണ്ണ ചുടാക്കാം. ഇനി കടുക് പൊട്ടിക്കാം , ശേഷം ചുവന്നുള്ളി വഴറ്റാം.
ഇനി തേങ്ങാ ചതച്ചത് വഴറ്റാം .ഇനി പാലക് ചേർത്ത് കൊടുക്കാം. എല്ലാം കൂടി ഇളക്കി യോജിപ്പിച്ചു വെള്ളം വറ്റുന്നവരെ ഇളക്കി എടുക്കാം.
രുചികരമായ പാലക്ക് തോരൻ തയ്യാറായി...
