വളരെ എളുപ്പം ഉണ്ടാക്കാൻ പറ്റുന്ന വിഭവമാണ് പൊട്ടറ്റോ സ്റ്റഫ്ഡ് മുളക് ബജി. രുചികരമായ പൊട്ടറ്റോ സ്റ്റഫ്ഡ് മുളക് ബജി തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം....
വേണ്ട ചേരുവകൾ....
Add Asianetnews as a Preferred Source

ബജി മുളക് 4 എണ്ണം
പൊട്ടറ്റോ സ്റ്റഫിങ്ങിന്...
കിഴങ്ങ് 2 എണ്ണം
സവാള ഒന്ന്
പച്ചമുളക് ഒന്ന്
മഞ്ഞൾ പൊടി 1 ടീസ്പൂൺ
ഉപ്പ് ആവശ്യത്തിന്
വെളിച്ചെണ്ണ ആവശ്യത്തിന്
കടുക് ആവശ്യത്തിന്
കിഴങ്ങ് നാലായി മുറിച്ച് പുഴുങ്ങി എടുക്കണം. ശേഷം തൊലി കളഞ്ഞു ഉടച്ചു എടുക്കണം.
ഇനി ചട്ടിയിൽ എന്ന ചൂടാക്കി കടുക് പൊട്ടിക്കാം. ഇനി സവാളയും പഴമുളകും വഴറ്റാം.
മഞ്ഞൾ പൊടി ചേർക്കാം. ഇനി കിഴങ്ങു ചേർത്ത് ഡ്രൈ ആയിട്ട് ഇളക്കിയെടുക്കാം .
കടലമാവ് മുക്കി പൊരിക്കാൻ...
കടലമാവ് ഒരു കപ്പ്
ടൊമാറ്റോ സോസ് രണ്ടു ടേബിൾസ്പൂൺ
കായ പൊടി ഒരു നുള്ളു
ഉപ്പ് ആവശ്യത്തിന്
വെള്ളം ആവശ്യത്തിന്
കടലമാവും മറ്റു ചേരുവകളും വെള്ളത്തിൽ കലക്കി വയ്ക്കണം. ഒത്തിരി അയഞ്ഞു പോകരുത്.
ബജി മുളകിന്റെ അറ്റം മുറിച്ചു മാറ്റണം. ഇനി കുരു എല്ലാം കളയണം.
ശേഷം പൊട്ടറ്റോ സ്റ്റഫിങ് നിറയ്ക്കണം. ഇനി ഇതു കടലമാവിൽ മുക്കി വറുത്തു കോരാം.

