വളരെ എളുപ്പം ഉണ്ടാക്കാൻ പറ്റുന്ന വിഭവമാണ് ശർക്കര പാൽ കൊഴുക്കട്ട. രുചികരമായ ശർക്കര പാൽ കൊഴുക്കട്ട തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം...

വേണ്ട ചേരുവകൾ...

ഇടിയപ്പ പൊടി 2 കപ്പ് 
ശർക്കര പാനി 1 കപ്പ്
എള്ളെണ്ണ അര ടീസ്പൂൺ 
തേങ്ങയുടെ ഒന്നാം പാൽ ഒന്നര കപ്പ്
തേങ്ങയുടെ രണ്ടാം പാൽ 1 കപ്പ്

തയ്യാറാക്കുന്ന വിധം...

ഇടിയപ്പപ്പൊടിയിൽ എള്ളെണ്ണയും ഉപ്പും ചേർത്തൊന്നു മിക്സ് ചെയ്യണം. ശേഷം തിളച്ച വെള്ളം ഒഴിച്ച് കുഴച്ചെടുക്കണം. 

ഇടിയപ്പത്തിന്റെ മാവ് പരുവത്തിൽ വേണം ചെയ്യാൻ. ശേഷം കയ്യിൽ എണ്ണ തടവി ചെറിയ ചെറിയ ഉരുളകൾ ആക്കി എടുക്കണം. 

ഇനി വെള്ളം തിളപ്പിക്കാം, വെള്ളം തിളച്ചു് കഴിയുമ്പോൾ ഉരുളകൾ ഇട്ടു കൊടുക്കാം. 

വെന്തു കഴിയുമ്പോൾ ശർക്കരപാനിയും രണ്ടാം പാലും ചേർക്കാം. കുറുകി വരുമ്പോൾ തീ ഓഫ് ചെയ്യാം. 

അവസാനം ഒന്നാം പാലും ചേർക്കാം. നെയ്യ് വേണമെങ്കിൽ അര സ്പൂൺ ചേർക്കാം.