വളരെ എളുപ്പം ഉണ്ടാക്കാൻ പറ്റുന്ന വിഭവമാണ് സ്വീറ്റ് കോൺ പുലാവ്. രുചികരമായ സ്വീറ്റ് കോൺ പുലാവ് തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം... 

വേണ്ട ചേരുവകൾ...

Add Asianetnews as a Preferred SourcegooglePreferred

സ്വീറ്റ് കോൺ 1 കപ്പ് 
ബസുമതി റൈസ് 3 കപ്പ്
വെള്ളം 4 കപ്പ്
സവാള 1 എണ്ണം
പച്ചമുളക് 2 എണ്ണം
ഗ്രാമ്പു 3 എണ്ണം
ഏലയ്ക്ക 2 എണ്ണം
കറുവപ്പട്ട ചെറിയ പീസ്
തക്കോലം ഒന്ന്
‌ഉണക്കമുന്തിരി രണ്ട്‌ ടേബിൾസ്പൂൺ
കശുവണ്ടി രണ്ട്‌ ടേബിൾസ്പൂൺ
നെയ്യ് ആവശ്യത്തിന്
ഉപ്പ് ആവശ്യത്തിന്
എണ്ണ ആവശ്യത്തിന്
നാരങ്ങ പകുതി 

തയ്യാറാക്കുന്ന വിധം...

ഉണക്കമുന്തിരിയും കശുവണ്ടിയും നെയ്യിൽ വറുത്തു മാറ്റാം. 

ബസുമതി അരി ഒരു മണിക്കൂർ വെള്ളത്തിൽ കുതിർത്ത ശേഷം വെള്ളം ഊറ്റി കളയാം. 

ഇനി വലിയൊരു പാനിൽ എണ്ണ ചൂടാക്കാം. ശേഷം മസാല ഐറ്റംസ് മൂപ്പിക്കണം. ഇനി സവാളയും പച്ചമുളകും വഴറ്റാം. ഇനി കോൺ വഴറ്റാം. ഇനി അരി ചേർക്കാം. പൊടിഞ്ഞു പോകാതെ 5 മിനിറ്റ് ഒന്ന് ഇളക്കി എടുക്കുക. 

ഇനി വറുത്ത് വച്ചിരിക്കുന്ന ഉണക്കമുന്തിരിയും കശുവണ്ടിയും ചേർക്കുക. 4 കപ്പ് വെള്ളവും ചേർത്ത് ആവശ്യത്തിന് ഉപ്പും നാരങ്ങാ നീരും ചേർത്ത് ഇളക്കി യോജിപ്പിക്കാം. ഇനി അത് അടച്ചു വെച്ച് വേവിക്കാം. 

വെന്തു കഴിയുമ്പോൾ മൂടി മാറ്റം. 

തീ ഓഫ് ചെയ്യാം. ഒന്നുടെ ഇളക്കിയ ശേഷം 10 മിനിറ്റ് കൂടി അടച്ചു വയ്ക്കുക.

രുചികരമായ സ്വീറ്റ് കോൺ പുലാവ് തയ്യാറായി.....