വളരെ എളുപ്പം തയ്യാറാക്കാൻ പറ്റുന്ന സൂപ്പുകളിലൊന്നാണ് ടൊമാറ്റോ ക്രീം സൂപ്പ്. കുട്ടികൾക്ക് ഏറെ പ്രിയപ്പെട്ടതും രുചിയേറിയതുമായ ഹെൽത്തി ടൊമാറ്റോ ക്രീം സൂപ്പ് തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം...
വേണ്ട ചേരുവകൾ...
തക്കാളി 5 എണ്ണം
സവാള 1 എണ്ണം
വെണ്ണ 3 ടേബിൾ സ്പൂൺ
കുരുമുളക് ഒന്നര ടേബിൾ സ്പൂൺ
വെളുത്തുള്ളി ഒരു ടേബിൾ സ്പൂൺ
വെള്ളം 2 കപ്പ്
ക്രീം 5 ടേബിൾ സ്പൂൺ
ഉപ്പ് ആവശ്യത്തിന്.
പാകം ചെയ്യുന്ന വിധം...
ആദ്യം പാനിൽ ബട്ടർ ഇട്ട് ചൂടാകുമ്പോൾ ചെറുതായി അരിഞ്ഞ സവാളയും വെളുത്തുള്ളിയും ചേർത്തു വഴറ്റുക.
സവാള കണ്ണാടി പോലെയാകുമ്പോൾ തക്കാളി അരിഞ്ഞതും ഉപ്പും കുരുമുളകും ചേർത്ത് ഇളക്കുക.
ഇതിലേക്കു വെള്ളം ചേർത്ത് 10 മിനിറ്റ് അടച്ചുവച്ച് വേവിക്കുക.
അടുപ്പിൽ നിന്നു മാറ്റി മിക്സിയിൽ അടിച്ചു പേസ്റ്റ് പോലെയാക്കുക. ഇതു വീണ്ടും പാനിലേക്കു മാറ്റി ചൂടാക്കുക.
ക്രീമും ആവശ്യമുള്ള കുരുമുളകും ഉപ്പും ചേർക്കുക.
ടൊമാറ്റോ ക്രീം സൂപ്പ് തയ്യാറായി...
