Asianet News MalayalamAsianet News Malayalam

ക്രിസ്മസ് സ്പെഷ്യൽ; വാനില കേക്ക് തയ്യാറാക്കാൻ ഇത്രയും എളുപ്പമോ...?

ക്രിസ്മസിന് പ്രധാനപ്പെട്ട ഒന്നാണല്ലോ കേക്ക്. അടിപൊളി വാനില കേക്ക് തയ്യാറാക്കിയാലോ...?

how to prepare vanilla cake
Author
Trivandrum, First Published Dec 23, 2019, 6:16 PM IST

 വേണ്ട ചേരുവകള്‍...

 മൈദ                                                      250 ​ഗ്രാം
 ബട്ടർ                                                       250 ഗ്രാം
 മുട്ട                                                           6 എണ്ണം
പഞ്ചസാര (പൊടിച്ചത്)                       250 ​ഗ്രാം
കോക്കനട്ട് മിൽക്ക്                              1/4 കപ്പ്
ബേക്കിങ് പൗഡര്‍                               1 1/2 ടീസ്പൂണ്‍
വാനില എസ്സന്‍സ്                                1 ടീസ്പൂണ്‍

തയ്യാറാക്കുന്ന വിധം...

ആദ്യം മെെദയും ബേക്കിങ് പൗഡറും അരിക്കുക. വേറൊരു വലിയ പാത്രത്തില്‍ മുട്ട പൊട്ടിച്ചൊഴിച്ചു ബീറ്റ് ചെയ്യുക. ഇതിലേക്ക് പൊടിച്ച പഞ്ചസാര കുറേശേ ചേര്‍ത്തുകൊടുത്ത് അടിക്കുക.

 ഇത് പൊങ്ങി വരുമ്പോൾ എസ്സന്‍സും ഓയിലും ചേര്‍ത്തടിക്കുക. ബീറ്റിങ് നിറുത്തിയിട്ട് അരിച്ചു വച്ചിരിക്കുന്ന മൈദയും ബേക്കിങ് പൗഡറും ഇതില്‍ ഫോള്‍ഡ് ചെയ്യുക. കോക്കനട്ട് മിൽക്കും ചേര്‍ത്തിളക്കുക. ഇത് ഒഴിക്കാവുന്നതിലും കുറച്ചുകൂടി ലൂസിൽ കിട്ടുന്നതിനാണ്.

 ബട്ടര്‍ പുരട്ടി മയപ്പെടുത്തിയ ഒരു പാത്രത്തിലേക്ക് ഈ മിശ്രിതം ഒഴിച്ച് ഓവനില്‍ 180° യിൽ 45 മിനിട്ടോളം ബേക്ക് ചെയ്തെടുക്കുക. തണുപ്പിച്ചശേഷം ബേക്ക് ചെയ്ത പാത്രത്തില്‍ നിന്നും മാറ്റുക. നിങ്ങൾക്ക് ഇഷ്ടമുള്ള രീതിയിൽ ഐസിങ് ചെയ്ത് ഡെക്കറേറ്റ് ചെയ്യാം. 

വാനില കേക്ക് തയ്യാറായി...

തയ്യാറാക്കിയത്:
വീണ.എസ്
കൊച്ചി

 

Follow Us:
Download App:
  • android
  • ios