വളരെ എളുപ്പം തയ്യാറാക്കാൻ പറ്റുന്ന വിഭവമാണ് വെജ് സ്പ്രിങ് റോൾ. രുചികരമായ വെജ് സ്പ്രിങ് റോൾ തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം...

തയ്യാറാക്കാൻ വേണ്ട ചേരുവകൾ...

Add Asianetnews as a Preferred SourcegooglePreferred

കാബ്ബേജ് അര കപ്പ് 
ക്യാരറ്റ് കാൽ കപ്പ് 
ക്യാപ്സിക്കം അര കപ്പ് 
ഉപ്പ് ആവശ്യത്തിന്
സോയ സോസ് അര ടേബിൾസ്പൂൺ 
കുരുമുളക് പൊടി കാൽ ടീസ്പൂൺ 
സവാള 1 എണ്ണം
എണ്ണ ആവശ്യത്തിന് 
സ്പ്രിങ് റോൾ ലീവ്സ് 10 എണ്ണം

തയ്യാറാക്കുന്ന വിധം...

ആദ്യം പച്ചക്കറികൾ എല്ലാം വളരെ നേർത്ത നീളത്തിൽ അരിയണം.

ചട്ടിയിൽ എണ്ണ ചൂടാക്കിയ ശേഷം പച്ചക്കറികൾ എല്ലാം വഴറ്റാം. ഇനി സോയ സോസും ഉപ്പും കുരുമുളക് പൊടിയും ചേർത്ത് കൊടുക്കാം. ഒന്ന് വഴറ്റിയെടുക്കാം .

ഇനി ഓരോ ലീഫിൽ കുറച്ച് കുറച്ച് ഭാഗം വച്ചു രണ്ട് സൈഡും ഉള്ളിലേക്ക് മടക്കി പിന്നെ മൊത്തത്തിൽ ചുരുട്ടി ഒട്ടിച്ചു എടുക്കാം. 

മടക്കുമ്പോൾ വെള്ളം തൊട്ടു സൈഡ് ഒട്ടിക്കാൻ മറക്കരുത്.

ഇനി എണ്ണയിൽ വറുത്തെടുക്കാം . നല്ല ക്രിസ്‌പി സ്പ്രിങ് റോൾസ് തയ്യാറായി....