ഓൺലൈൻ ഷോപ്പിംഗിനോട് ഭ്രമമുളളയാള്‍ക്ക് ആ ഡെലിവറി ബോക്സ് കാണുന്നതിലും വലിയ സന്തോഷം വേറെ എന്താണുളളത്. അവര്‍ക്ക് ഈ ബോക്സ് ആഴ്ചയില്‍ ഒരു മൂന്നെണ്ണം എങ്കിലും കിട്ടിയാല്‍ അത്രയും സന്തോഷം എന്നായിരിക്കും. അത്തരത്തില്‍ ആമസോണ്‍ ഷോപ്പിംഗിനോട് ആസക്തിയുളള ഒരു ഭാര്യക്ക് ഭര്‍ത്താവ് നല്‍കിയ പിറന്നാള്‍ സമ്മാനമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. 

ഭാര്യക്ക് ഏറ്റവും ഇഷ്ടമുളള  ഡെലിവറി ബോക്സിന്‍റെ രൂപത്തിലുളള കേക്കാണ് അമേരിക്കന്‍ സ്വന്ദേളിയായ മാക്ക് നല്‍കിയത്. ഭാര്യ എമലി തന്നെയാണ് കേക്കിന്‍റെ ചിത്രം തന്‍റെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.