പാനിപൂരിയില്‍ തന്നെ പല പരീക്ഷണങ്ങളും നടന്നു. മിറിന്‍ഡയില്‍ മുക്കിയെടുത്ത പാനിപൂരി, ഫയര്‍ ഗോല്‍ഗപ്പ, ഇലയില്‍ വിളമ്പുന്ന പാനിപൂരി, പാനിപൂരി ഷെയ്ക്ക്,  അങ്ങനെ പലതും.

സ്ട്രീറ്റ് ഫുഡില്‍ നടത്തുന്ന പല വിചിത്രമായ പരീക്ഷണങ്ങളുടെ വീഡിയോകളും നാം സോഷ്യല്‍ മീഡിയയിലൂടെ കാണുന്നുണ്ട്. പ്രത്യേകിച്ച്, ഒരു ചേര്‍ച്ചയുമില്ലാത്ത രണ്ട് രുചികളുടെ വിചിത്രമായ 'കോമ്പിനേഷനു'കളാണ് പലപ്പോഴും വിമര്‍ശനങ്ങള്‍ നേരിട്ടത്. ഇന്ത്യന്‍ സ്ട്രീറ്റ് വിഭവങ്ങളില്‍ ഏറെ ആരാധകരെ നേടിയ വിഭവമായ ഗോല്‍ഗപ്പ അഥവാ പാനിപൂരിയില്‍ തന്നെ വിചിത്രമായ പല പരീക്ഷണങ്ങളും നടന്നിട്ടുണ്ട്. ചെറിയ പൂരിക്കുള്ളില്‍ ഉരുളക്കിളങ്ങ് കൂട്ടും മറ്റും നിറച്ച് എരിവും മധുരവുമുള്ള പാനീയം കൂടി ചേര്‍ത്താണ് ഇത് സാധാരണയായി വിളമ്പുന്നത്.

പാനിപൂരിയില്‍ തന്നെ പല പരീക്ഷണങ്ങളും നടന്നു. മിറിന്‍ഡയില്‍ മുക്കിയെടുത്ത പാനിപൂരി, ഫയര്‍ ഗോല്‍ഗപ്പ, ഇലയില്‍ വിളമ്പുന്ന പാനിപൂരി, പാനിപൂരി ഷെയ്ക്ക്, അങ്ങനെ പലതും. ഇവിടെ ഇതാ പാനിപൂരിയില്‍ നടത്തിയ ഒരു പാചക പരീക്ഷണത്തിന്‍റെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

ഐസ്ക്രീം പാനി പൂരിയാണ് ഇവിടത്തെ ഐറ്റം. പൂരിക്കുള്ളില്‍ ഉരുളക്കിളങ്ങ് കൂട്ടിന് പകരം നിറച്ചത് വാനില ഐസ്ക്രീം ആണെന്ന് സാരം. റെഡ്, ഗ്രീന്‍ സ്വീറ്റ് സിറപ്പുകളും അതിലേയ്ക്ക് ഒഴിച്ചാണ് ഇവിടെ ഈ ഐസ്ക്രീം പാനി പൂരി തയ്യാറാക്കുന്നത്.

ഫേസ്ബുക്കിലൂടെ ആണ് ഇതിന്‍റെ വീഡിയോ പ്രചരിക്കുന്നത്. വീഡിയോ വൈറലായതോടെ നിരവധി പേര്‍ കമന്‍റുകളുമായി രംഗത്തെത്തുകയും ചെയ്തു. പാനിപൂരിയെ എന്നു വെറുതേ വിടുമെന്നാണ് പലരും ചോദിക്കുന്നത്. പാനിപൂരി ഇതിന് മാത്രം എന്ത് തെറ്റാണ് ചെയ്തത്, ഇത്രയും വേണ്ടായിരുന്നു എന്നു തുടങ്ങി നിരവധി കമന്‍റുകളാണ് പാനിപൂരി പ്രേമികള്‍ പങ്കുവച്ചത്.

Also Read: കൊളസ്ട്രോള്‍ കുറയ്ക്കാന്‍ വെറുംവയറ്റില്‍ കുടിക്കാം ഈ മൂന്ന് പാനീയങ്ങള്‍...

YouTube video player