ഇഡ്ഢലിയും സാമ്പാറും ഇഷ്ടപ്പെടാത്തവരായി ആരും ഉണ്ടാകില്ല. ആഴ്ചയില്‍ ഒരിക്കലെങ്കിലും ഈ കോമ്പിനേഷന്‍ കഴിക്കുന്നത് ഏറെ ആരോഗ്യ ഗുണങ്ങള്‍ നല്‍കുന്ന ഒന്നാണ്. ഇഡ്ഢലിയ്ക്ക് ഇഡ്ഢലിയുടേതായ ആരോഗ്യ വശങ്ങളുണ്ട്. സാമ്പാറിന് അതിന്റേതായ ഗുണങ്ങളും. ഇവ രണ്ടു ചേരുന്നത് ഏറെ ഗുണങ്ങള്‍ നല്‍കുന്നു.

 ശരീരത്തിന് ആവശ്യമായ എല്ലാവിധ പോഷകങ്ങളും ലഭിക്കുന്ന ഭക്ഷണമാണ് ഇഡ്ഢലിയും സാമ്പാറും. പെട്ടെന്നു ദഹിക്കുന്ന ഒരു ഭക്ഷണം കൂടിയാണ് ഇഡ്ഡലി, സാമ്പാര്‍. ശരീരത്തിന് പെട്ടെന്നു തന്നെ ഊര്‍ജം ലഭ്യമാകുകയും ചെയ്യുന്നു. ഇ‍ഡ്ഢലി കഴിച്ചാൽ ശരീരത്തിന് ആവശ്യത്തിനുള്ള അമിനോ ആസിഡ് ലഭിക്കുന്നു.

ഏത് രോ​ഗമുള്ളവർക്കും കഴിക്കാവുന്ന നല്ലൊരു ഹെൽത്തി ഭക്ഷണമാണ് ഇഡ്ഢലിയും സാമ്പാറും. ഒരു ഇഡ്ഢലിയിൽ 65 കിലോ കലോറി അടങ്ങിയിട്ടുണ്ട്. അത് കൂടാതെ 2 ​ഗ്രാം ഡ‍യറ്ററി ഫെെബറും 8 ​ഗ്രാം കാർബോ ഹെെ‍‍‍ഡ്രേറ്റും അടങ്ങിയിട്ടുണ്ട്. 

 വെെറ്റമിൻ ‍ഡി ധാരാളമായി അടങ്ങിയിട്ടുള്ളത് കൊണ്ട് തന്നെ ഇത് നല്ലൊരു സമീകൃതാഹാരമാണെന്ന് പറയാം. സാമ്പാറിൽ മഞ്ഞൾ, മല്ലി, കായം ഇവ ചേർക്കുന്നത് കൊണ്ട് തന്നെ ആന്റിഓക്സിഡന്റ്സ് ശരീരത്തിന് കിട്ടുന്നു. സാമ്പാർ സ്ഥിരമായി കഴിക്കുന്നത് കുടൽ രോ​ഗങ്ങൾ ചെറുക്കാൻ സഹായിക്കുന്നുവെന്നാണ് പഠനങ്ങൾ പറയുന്നത്.

 പ്രമേഹരോ​ഗിക്ക് ഇഡ്ഢലി ഉണ്ടാക്കുമ്പോൾ ശ്രദ്ധിക്കേണ്ടത് അരി ഉപയോ​ഗിക്കുമ്പോൾ വെള്ള അരിയ്ക്ക് പകരം ചുവപ്പ് അരി ഉപയോ​ഗിക്കുക എന്നതാണ്. കാരണം ആവശ്യത്തിന് ഫെെബർ അടങ്ങിയിട്ടുണ്ട്. മാവിൽ ഉലുവ ചേർക്കുന്നത് പ്രമേഹം തടയാൻ സഹായിക്കും. ഇഡ്ഢലി മാവ് തയ്യാറാക്കുമ്പോൾ അൽപം ഇഞ്ചി ചേർക്കുന്നത് അസിഡിറ്റി അകറ്റാൻ സഹായിക്കും.

ഇഞ്ചി ചേർക്കുന്നത് ഇഡ്ഢലിയ്ക്ക് ഭം​ഗി നൽകുന്നതോടൊപ്പം തന്നെ രോ​ഗപ്രതിരോധശേഷിയും കൂട്ടാനുമാകും. ഈന്തപ്പഴം, ഉണക്കമുന്തിരി, പഴം പോലുള്ളവ ചേർത്ത് ഇഡ്ഢലി ഉണ്ടാക്കുന്നത് കുട്ടികൾക്ക് നല്ലൊരു ഹെൽത്തി കംപ്ലീറ്റ് ഫുഡാണെന്ന് പറയാം. ഓയിൽ ചേർക്കുന്നില്ല എന്നത് കൊണ്ട് തന്നെ ശരീരഭാരം കുറയ്ക്കാൻ മികച്ചൊരു ഭക്ഷണമാണ് ഇഡ്ഢലി സാമ്പാര്‍ കോമ്പിനേഷന്‍.