ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ ഇത്തവണ വ്യത്യസ്ത തരം ചായകൾ. ഇന്ന് വിജയലക്ഷ്മി തയ്യാറാക്കിയ പാചകക്കുറിപ്പ്. 

'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

സാധാരണയായി പാല്‍ ചായ, കട്ടന്‍ ചായ, ട്രീന്‍ ടീ തുടങ്ങിയവയാണ് എല്ലാവരും കുടിക്കുന്നത്. എന്നാല്‍ 'ബ്ലൂ ടീ' അല്ലെങ്കില്‍ നീലച്ചായയെ കുറിച്ച് കേട്ടിട്ടുണ്ടോ? ആന്റി ഓക്സിസൈഡുകൾ ധാരാളം അടങ്ങിയ ബ്ലൂ ടീ തയ്യാറാക്കിയാലോ?

വേണ്ട ചേരുവകൾ 

വെള്ളം - 2 ഗ്ലാസ്‌ 
നീല ശംഖുപുഷ്പം - 6 എണ്ണം 
തേൻ - 2 ടീസ്പൂൺ 
നാരങ്ങാ നീര് - 1 സ്പൂൺ 

തയ്യാറാക്കുന്ന വിധം

ആദ്യം വെള്ളം തിളപ്പിക്കുക. അതിലേയ്ക്ക് ശംഖുപുഷ്പം ഇടുക. നന്നായി തിളപ്പിച്ചതിനു ശേഷം ഒരു ഗ്ലാസ്സിലേയ്ക്ക് അരിച്ചൊഴിക്കുക. ഇനി അതിലേയ്ക്ക് നാരങ്ങാ നീര്, തേൻ എന്നിവ ചേർത്ത് നന്നായി ഇളക്കുക. ഇതോടെ ബ്ലൂ ടീ റെഡി.

Also read: വെറൈറ്റി രുചിയില്‍ ആപ്പിൾ ടീ തയ്യാറാക്കാം; റെസിപ്പി

youtubevideo