പ്രമേഹം നിയന്ത്രിക്കുന്നതിൽ ഭക്ഷണത്തിനുള്ള പങ്ക് വളരെ പ്രധാനമാണ്. പ്രമേഹ രോഗികള്‍ അന്നജം കുറഞ്ഞ, ഗ്ലൈസെമിക് ഇൻഡക്സ് കുറഞ്ഞ ഭക്ഷണങ്ങള്‍ തെരഞ്ഞെടുക്കുകയും വേണം.  

പ്രമേഹം- രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി ഉയരുന്ന അവസ്ഥ. ഭക്ഷണം, ഉറക്കം, ചിട്ടയായ വ്യായാമം, മരുന്നുകള്‍, ആരോഗ്യകരമായ മാനസികാവസ്ഥ തുടങ്ങി പല കാര്യങ്ങളും പ്രമേഹരോഗികള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. പ്രമേഹം നിയന്ത്രിക്കുന്നതിൽ ഭക്ഷണത്തിനുള്ള പങ്ക് വളരെ പ്രധാനമാണ്. പ്രമേഹ രോഗികള്‍ അന്നജം കുറഞ്ഞ, ഗ്ലൈസെമിക് ഇൻഡക്സ് കുറഞ്ഞ ഭക്ഷണങ്ങള്‍ തെരഞ്ഞെടുക്കുകയും വേണം. 

പലപ്പോഴും പ്രമേഹ രോഗികള്‍ പഴങ്ങള്‍ കഴിക്കാറില്ല. എന്നാല്‍ പ്രമേഹ രോഗികള്‍ക്ക് പേടിക്കാതെ കഴിക്കാവുന്ന പഴങ്ങളുമുണ്ട്. അത്തരത്തിലൊന്നാണ് ചുവപ്പ് മുന്തിരി. പ്രമേഹത്തെ നിയന്ത്രിക്കുന്ന ഘടകങ്ങള്‍ ചുവപ്പ് മുന്തിരിയില്‍ അടങ്ങിയിരിക്കുന്നതിനാല്‍ ഇവ പ്രമേഹ രോഗികള്‍ക്ക ധൈര്യമായി കഴിക്കാമെന്നാണ് ന്യൂട്രീഷ്യന്മാര്‍ പറയുന്നത്. പോഷകങ്ങള്‍ ധാരാളം അടങ്ങിയ ഇവയുടെ ഗ്ലൈസമിക് സൂചിക കുറവാണ്. കൂടാതെ ഇവയില്‍ ഫൈബര്‍ ധാരാളം അടങ്ങിയിട്ടുമുണ്ട്. അതിനാല്‍ ചുവന്ന മുന്തിരി കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാന്‍ സഹായിക്കും. 

ആന്‍റി ഓക്സിഡന്‍റുകളുടെ കലവറയായ ചുവന്ന മുന്തിരി ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും. ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും ഇവ സഹായിക്കും. വൃക്കയുടെ ആരോഗ്യത്തെ സംരക്ഷിക്കാനും ഇവ സഹായിക്കും. ജലാംശം കൂടുതലടങ്ങിയിരിക്കുന്നതിനാലും നാരുകള്‍ ഉള്ളതിനാലും മുന്തിരി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് മലബന്ധം കുറയ്ക്കാനും സഹായിക്കും. വിറ്റാമിന്‍ സി ധാരാളം അടങ്ങിയ മുന്തിരി കഴിക്കുന്നത് രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാനും ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും ഗുണം ചെയ്യും. ഫൈബര്‍ അടങ്ങിയ മുന്തിരി വണ്ണം കുറയ്ക്കാനായി ശ്രമിക്കുന്നവര്‍ക്കും ഡയറ്റില്‍ ഉള്‍പ്പെടുത്താം. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Also read: വിറ്റാമിന്‍ ഡിയുടെ കുറവുണ്ടോ? ദിവസവും ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ ഒരൊറ്റ ഭക്ഷണം...

youtubevideo