Asianet News MalayalamAsianet News Malayalam

ഒരേയൊരു വട പാവിന് വില 2000; കാരണമുണ്ട്...

ഇന്ത്യന്‍ സ്ട്രീറ്റ് ഫുഡുകള്‍ വിദേശത്തുള്ള ഇന്ത്യന്‍ റെസ്‌റ്റോറന്റുകളിലും ലഭ്യമാണ്. ഈ വിഭവങ്ങളുടെ പ്രശസ്തി എത്രത്തോളമാണെന്ന് തെളിയിക്കുന്നതാണ് ഇപ്പോള്‍ ദുബായിലുള്ള 'ഒ പാവോ' എന്ന ഇന്ത്യന്‍ റെസ്‌റ്റോറന്റ് തയ്യാറാക്കിയിരിക്കുന്ന 'സ്‌പെഷ്യല്‍' വട പാവിന് സോഷ്യല്‍ മീഡിയയിലും മറ്റും ലഭിക്കുന്ന സ്വീകാര്യത

indian restaurant in dubai launches gold covered vada pav
Author
UAE, First Published Sep 2, 2021, 4:20 PM IST

'സ്ട്രീറ്റ് ഫുഡ്'കളുടെ കാര്യത്തില്‍ പേരുകേട്ട നാടാണ് നമ്മുടേത്. തെരുവുകളില്‍ ലഭ്യമായ ഇന്ത്യന്‍ രുചികള്‍ക്ക് വിദേശികള്‍ വരെ ആരാധകരായുണ്ട്. അതിനാല്‍ തന്നെ ഇപ്പോള്‍ ഈ രുചിഭേദങ്ങള്‍ ഫൈവ് സ്റ്റാര്‍ ഹോട്ടലുകളില്‍ വരെ ലഭ്യവുമാണ്.

പാനിപൂരി, ദഹി പൂരി, ചാട്ടുകള്‍, വട പാവ് എന്നിങ്ങനെ പേരുകേട്ട ഇന്ത്യന്‍ സ്ട്രീറ്റ് ഫുഡുകള്‍ വിദേശത്തുള്ള ഇന്ത്യന്‍ റെസ്‌റ്റോറന്റുകളിലും ലഭ്യമാണ്. ഈ വിഭവങ്ങളുടെ പ്രശസ്തി എത്രത്തോളമാണെന്ന് തെളിയിക്കുന്നതാണ് ഇപ്പോള്‍ ദുബായിലുള്ള 'ഒ പാവോ' എന്ന ഇന്ത്യന്‍ റെസ്‌റ്റോറന്റ് തയ്യാറാക്കിയിരിക്കുന്ന 'സ്‌പെഷ്യല്‍' വട പാവിന് സോഷ്യല്‍ മീഡിയയിലും മറ്റും ലഭിക്കുന്ന സ്വീകാര്യത. 

22 കാരറ്റ് സ്വര്‍ണ്ണത്തിന്റെ കവറിംഗോടുകൂടി തയ്യാറാക്കിയിരിക്കുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത. വെണ്ണയും ചീസും ഫില്‍ ചെയ്ത വട കടലമാവില്‍ മുക്കി പൊരിച്ചെടുത്ത ശേഷം പാവില്‍ വെക്കുന്നതിന് മുമ്പായി 22 കാരറ്റ് സ്വര്‍ണ്ണത്തിന്റെ കവറിംഗ് ചെയ്യുകയാണ്. ഇത് ഭംഗിയായി അലങ്കരിച്ച് മധുരക്കിഴങ്ങ് ഫ്രൈസിനും മിന്റ് ലെമണേഡിനുമൊപ്പമാണ് സെര്‍വ് ചെയ്യുന്നത്. 

ഇത് ഒന്നിന് 99 യുഎഇ ദിര്‍ഹം അഥവാ രണ്ടായിരം രൂപയോളമാണ് വില വരുന്നത്. ഗോള്ഡന്‍ വടപാവ് തയ്യാറാക്കുന്നതിന്റെ വീഡിയോയും റെസ്‌റ്റോറന്റ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിട്ടുണ്ട്.

 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by O’Pao (@opaodxb)

 

Also Read:- പേര്, 'ഗോൾഡൻ ബോയ്'; ഈ ബർ​ഗറിന്റെ വില കേട്ടാൽ ഞെട്ടും

Follow Us:
Download App:
  • android
  • ios