വില കൂടിയ ഒരു ബർ​ഗറിനെ പരിചയപ്പെട്ടാലോ...ഗോൾഡൻ ബോയ് എന്നാണ് ഈ ബർ​ഗറിന്റെ പേര്. ഈ ബർ​ഗറിന്റെ വില കേട്ടാൽ നിങ്ങൾ ശരിക്കുമൊന്ന് ഞെട്ടും.

കുട്ടികൾക്ക് ഏറെ പ്രിയപ്പെട്ട ഭക്ഷണമാണല്ലോ ബർ​ഗർ. വില കൂടിയ ഒരു ബർ​ഗറിനെ പരിചയപ്പെട്ടാലോ...ഗോൾഡൻ ബോയ് എന്നാണ് ഈ ബർ​ഗറിന്റെ പേര്. ഈ ബർ​ഗറിന്റെ വില കേട്ടാൽ നിങ്ങൾ ശരിക്കുമൊന്ന് ഞെട്ടും. 5000 പൗണ്ട് (ഏകദേശം 4 ലക്ഷം 42 ആയിരം രൂപ). നെതർലാൻഡിലെ ഒരു ഭക്ഷണശാലയിലാണ് വിലകൂടിയ ഈ ബർഗർ വിൽക്കുന്നത്. 

 ലോക റെക്കോർഡ് തകർക്കാൻ പണ്ട് മുതൽക്കേ എനിക്കൊരു സ്വപ്നമുണ്ടായിരുന്നു, ഇപ്പോൾ അത് ചെയ്യാൻ കഴിയുന്നത് അതിശയകരമാണെന്ന് വൂർത്തുയിഗെൻ നഗരത്തിൽ സ്ഥിതിചെയ്യുന്ന Outlet De Daltons എന്ന ഫുഡ് ഔട്ട്‌ലെറ്റിന്റെ ഉടമ റോബർട്ട് ജെയ്ൻ ഡി വീൻ പറഞ്ഞു.

ഈ ബർ​ഗറിന് ഇത്രയും വില നൽകാൻ ഒരു കാരണമുണ്ടെന്നും ഉടമ റോബർട്ട് പറയുന്നു. ഈ ബർഗറിന്റെ ബണ്ണിൽ ഒരു ഗോൾഡ് ലീഫ് ഉണ്ടെന്നു കൂടാതെ, ട്രഫിൽ (മഷ്‌റൂം), കിംഗ് ക്രാബ്, ബെലുഗ കാവിയാർ (സ്റ്റർജിയൻ എന്ന മത്സ്യത്തിന്റെ ബീജസങ്കലനം ചെയ്യാത്ത മുട്ടകൾ), താറാവ് മുട്ട മയോന്നൈസ്, എന്നിവ കൊണ്ടാണ് ഇത് ഉണ്ടാക്കിയിരിക്കുന്നതെന്നും അദ്ദേഹം പറയുന്നു. 

View post on Instagram